എന്റെ പ്രണയത്തെ നീ കഴുവിലേറ്റി .
വഞ്ചനയുടെ വിടർന്ന കണ്ണുകൾ ചുവക്കുന്നതും
അതിൽ കാമം നിറയുന്നതും നീയതിൽ
നീന്തി തുടിക്കുന്നതും കാണുമ്പോൾ ,
കരുതിയിരിക്കുക
നിന്നോടുള്ള പരിശുദ്ധ പ്രണയത്തിന്റെ
ഗതികിട്ടാത്താത്മാവിന്റെ
കണ്ണിലെ തീമഴ നിന്നിൽ പതിയും
നീയും കഴുവേറ്റപ്പെടും
അതേ കഴുമരത്തിൽ ..
സ്മൃതികള്‍, വേദനകള്‍...?
ReplyDeleteഎന്തുപറയണമെന്നറിയുന്നില്ലല്ലോ!
പറഞ്ഞാല്‍ വല്ല അബദ്ധവുമായെങ്കിലോ?
:) അജിത്തേട്ടാ .
Deleteവേദന വേദന ലഹരി പിടിക്കും വേദന
ReplyDeleteഅതെ ചേച്ചി വേദനകൾക്ക് അവസാനമില്ലെന്നു തോന്നുന്നു .
Deleteശുദ്ധപ്രണയത്തിൽ വഞ്ചനയുടെ നഞ്ച് കലക്കുമ്പോൾ തീർച്ചയായും അയാൾ/അവൾ അതിന്റെ കർമഫലം അനുഭവിക്കുകതന്നെ ചെയ്യും. കാരണം, വിശുദ്ധത്തെ മലീമസമാക്കുന്നത് പാപമാണ്. വികാരതീക്ഷ്ണമായ വരികൾ.
ReplyDeleteനന്ദി നൗഷാദ്
Deleteനന്നായിരിക്കുന്നു വരികള്‍
ReplyDeleteസന്തോഷം
Deleteതീക്ഷ്ണതയുള്ള വരികള്‍...
ReplyDeleteഈ സ്നേഹത്തിനു നന്ദി മുബി
Deleteകര്‍മ്മ ഫലം അനുഭവിക്ക തന്നെ ചെയ്യും ...എന്നെങ്കിലും .
ReplyDeleteവായിക്കാൻ കാണിച്ച മനസിന് നന്ദി
Deleteകഴുമരം ബാക്കി ഉണ്ടാവും പ്രണയത്തെ തൂക്കിലേറ്റാൻ ഇവിടെ കഴുമരത്തിന്റെ ധര്‍മം നിർവഹിക്കുന്നത് ശരീരങ്ങൾ മാത്രം മരിക്കുന്നത് പ്രണയവും
ReplyDeleteപ്രണയങ്ങൾ തൂക്കിലേറിക്കൊണ്ടെയിരിക്കുന്നു
Deleteപ്രണയത്തിനു പലപ്പോഴും കഴുമരമായിരുന്നു വിധി. !!
ReplyDeleteപാതി ചിതലരിച്ച മൂന്നുവർഷം മുന്നത്തെ മാസികയിലെ ഒരു പെണ്‍കുട്ടീടെ ഹ്രുദയസ്പർഷിയായ കഥ വായിച്ചപ്പോൾ തോന്നിയ ഒരു ചെറു വട്ടു മാത്രം ഇത് ..
Deleteപരിശുദ്ധപ്രണയം എന്നൊന്നില്ല. പ്രണയം എന്നതുതന്നെ കാപട്യമാണ്.
ReplyDeleteപരിശുദ്ധസ്നേഹത്തിൽ സംഭവിച്ച വിടവുകളാണ് പ്രണയം. കാമത്തെപ്പോലും ഹിംസാത്മകമായി രൂപപ്പെടുത്തിയായിരിക്കും ആ വിടവുകൾ നികത്താൻ ശ്രമിച്ചിട്ടുണ്ടാവുക.
സ്നേഹത്തിലെ സത്യസന്ധതയും ആഴവുമെല്ലാം കാലം തെളിയിക്കും .
Deleteഅന്ന് ഉപേക്ഷിച്ചു കളഞ്ഞതിനെ ഇടക്കെങ്കിലും കുറ്റബോധത്തോടെ ഒര്ക്കാതിരിക്കില്ല .
ഒന്നും ശാശ്വതമല്ല ..കാലം പിന്നെയും മുന്നോട്ടു മുന്നോട്ടു ..
നന്ദി ഹരിനാധ് .
...
ReplyDeleteനല്ലരു കൊച്ചു കവിത
പ്രണയം ,,,,,,ഓർമയിൽ എരിയുന്ന നോവായി മാത്രം അവശേഷിക്കുന്ന ഒന്ന്
Thank you Asees
Deleteഎന്റെ പരിശുദ്ധ പ്രണയത്തിന്റെ ഗതികിട്ടാത്ത ആത്മാവ് നിന്നെ എന്നും പിന്തുടരും, നിന്റെ മാംസദാഹങ്ങള്ക്ക് ഒരിയ്ക്കലും ഗതികിട്ടാതാകും.
ReplyDeleteശാപമല്ല വേദനയാണ്
Deleteവേദനയിലാണ് ശാപത്തിന്റെ ഉറവ. അത്തരം ശാപങ്ങള്‍ മഹാകാവ്യങ്ങള്‍ക്ക് വരെ വഴിയൊരുക്കിയിട്ടുണ്ട്..
Deletehmmmm
Deleteകാമം പ്രണയത്തിൽ അന്തർലീനമായിരിക്കുന്നു. തുടക്കത്തിൻറെ ആവേശത്തിൽ, ഉന്മാദത്തിൽ അതറിയാതെ പോകുന്നു.ശപിക്കരുത്.
ReplyDeleteവായിച്ചതിനും 2 വരി എഴുതിയതിനും നന്ദി
Deleteഒന്നും തിരിച്ചു പ്രതീക്ഷിക്കാതെ മ്മള് മനുഷ്യന്മാര് മറ്റുള്ളവരെ സ്നേഹിക്കണം എന്ന് കാലം മുന്നോട്ടു പോകും തോറും ദിവസം ഒരു നൂറു തവണ ഇമ്പോസിഷന്‍ എഴുതി പഠിച്ചേ മതിയാവു, ഇല്ലാച്ചാ അത് നമ്മളെ ഭേഷാ വിഷമിപ്പിച്ചു കളയും.. ശീലിച്ചു തുടങ്ങാം..
ReplyDeleteതിരിച്ചും സ്നേഹം പ്രതീക്ഷിക്കാതെ എങ്ങനെ സ്നേഹിക്കാൻ പറ്റുമെന്ന് എനിക്കറിയില്ല ..
Deleteഅതിനും മാത്രമുള്ള വിശാലമായ മനസ്സ് എനിക്ക് ഇല്ല ..
നന്ദി താന്തോന്നി .. സന്തോഷം .
ഇന്ന് പ്രണയങ്ങളുടെ അവസാനങ്ങള്‍ പലതും ഇങ്ങനെയൊക്കെയാണ്
ReplyDeleteപ്രണയത്തെ ഒരുപാട് പാടിപുകഴ്ത്തിയാലും അവസാനം അത് വേദന മാത്രം ആകും തിരികെ തരുന്നത്
പ്രണയത്തിന്റെ പ്രതികാരം
ഗുഡ്