Saturday 30 November 2013

സ്മൃതികൾ ..വേദനകൾ ..

എന്റെ പ്രണയത്തെ നീ കഴുവിലേറ്റി .
വഞ്ചനയുടെ വിടർന്ന കണ്ണുകൾ ചുവക്കുന്നതും 
അതിൽ കാമം നിറയുന്നതും നീയതിൽ 
നീന്തി തുടിക്കുന്നതും കാണുമ്പോൾ , 
കരുതിയിരിക്കുക 
നിന്നോടുള്ള പരിശുദ്ധ പ്രണയത്തിന്റെ 
ഗതികിട്ടാത്താത്മാവിന്റെ 
കണ്ണിലെ തീമഴ നിന്നിൽ പതിയും 
നീയും കഴുവേറ്റപ്പെടും 
അതേ കഴുമരത്തിൽ ..

29 comments:

  1. സ്മൃതികള്‍, വേദനകള്‍...?
    എന്തുപറയണമെന്നറിയുന്നില്ലല്ലോ!
    പറഞ്ഞാല്‍ വല്ല അബദ്ധവുമായെങ്കിലോ?

    ReplyDelete
  2. വേദന വേദന ലഹരി പിടിക്കും വേദന

    ReplyDelete
    Replies
    1. അതെ ചേച്ചി വേദനകൾക്ക് അവസാനമില്ലെന്നു തോന്നുന്നു .

      Delete
  3. ശുദ്ധപ്രണയത്തിൽ വഞ്ചനയുടെ നഞ്ച് കലക്കുമ്പോൾ തീർച്ചയായും അയാൾ/അവൾ അതിന്റെ കർമഫലം അനുഭവിക്കുകതന്നെ ചെയ്യും. കാരണം, വിശുദ്ധത്തെ മലീമസമാക്കുന്നത് പാപമാണ്. വികാരതീക്ഷ്ണമായ വരികൾ.

    ReplyDelete
  4. നന്നായിരിക്കുന്നു വരികള്‍

    ReplyDelete
  5. തീക്ഷ്ണതയുള്ള വരികള്‍...

    ReplyDelete
    Replies
    1. ഈ സ്നേഹത്തിനു നന്ദി മുബി

      Delete
  6. കര്മ്മ ഫലം അനുഭവിക്ക തന്നെ ചെയ്യും ...എന്നെങ്കിലും .

    ReplyDelete
    Replies
    1. വായിക്കാൻ കാണിച്ച മനസിന്‌ നന്ദി

      Delete
  7. കഴുമരം ബാക്കി ഉണ്ടാവും പ്രണയത്തെ തൂക്കിലേറ്റാൻ ഇവിടെ കഴുമരത്തിന്റെ ധര്മം നിർവഹിക്കുന്നത് ശരീരങ്ങൾ മാത്രം മരിക്കുന്നത് പ്രണയവും

    ReplyDelete
    Replies
    1. പ്രണയങ്ങൾ തൂക്കിലേറിക്കൊണ്ടെയിരിക്കുന്നു

      Delete
  8. പ്രണയത്തിനു പലപ്പോഴും കഴുമരമായിരുന്നു വിധി. !!

    ReplyDelete
    Replies
    1. പാതി ചിതലരിച്ച മൂന്നുവർഷം മുന്നത്തെ മാസികയിലെ ഒരു പെണ്‍കുട്ടീടെ ഹ്രുദയസ്പർഷിയായ കഥ വായിച്ചപ്പോൾ തോന്നിയ ഒരു ചെറു വട്ടു മാത്രം ഇത് ..

      Delete
  9. പരിശുദ്ധപ്രണയം എന്നൊന്നില്ല. പ്രണയം എന്നതുതന്നെ കാപട്യമാണ്‌.
    പരിശുദ്ധസ്നേഹത്തിൽ സംഭവിച്ച വിടവുകളാണ്‌ പ്രണയം. കാമത്തെപ്പോലും ഹിംസാത്മകമായി രൂപപ്പെടുത്തിയായിരിക്കും ആ വിടവുകൾ നികത്താൻ ശ്രമിച്ചിട്ടുണ്ടാവുക.

    ReplyDelete
    Replies
    1. സ്നേഹത്തിലെ സത്യസന്ധതയും ആഴവുമെല്ലാം കാലം തെളിയിക്കും .
      അന്ന് ഉപേക്ഷിച്ചു കളഞ്ഞതിനെ ഇടക്കെങ്കിലും കുറ്റബോധത്തോടെ ഒര്ക്കാതിരിക്കില്ല .
      ഒന്നും ശാശ്വതമല്ല ..കാലം പിന്നെയും മുന്നോട്ടു മുന്നോട്ടു ..
      നന്ദി ഹരിനാധ് .

      Delete
  10. ...
    നല്ലരു കൊച്ചു കവിത
    പ്രണയം ,,,,,,ഓർമയിൽ എരിയുന്ന നോവായി മാത്രം അവശേഷിക്കുന്ന ഒന്ന്

    ReplyDelete
  11. എന്റെ പരിശുദ്ധ പ്രണയത്തിന്റെ ഗതികിട്ടാത്ത ആത്മാവ് നിന്നെ എന്നും പിന്തുടരും, നിന്റെ മാംസദാഹങ്ങള്‍ക്ക് ഒരിയ്ക്കലും ഗതികിട്ടാതാകും.

    ReplyDelete
    Replies
    1. ശാപമല്ല വേദനയാണ്

      Delete
    2. വേദനയിലാണ് ശാപത്തിന്റെ ഉറവ. അത്തരം ശാപങ്ങള്‍ മഹാകാവ്യങ്ങള്‍ക്ക് വരെ വഴിയൊരുക്കിയിട്ടുണ്ട്..

      Delete
  12. കാമം പ്രണയത്തിൽ അന്തർലീനമായിരിക്കുന്നു. തുടക്കത്തിൻറെ ആവേശത്തിൽ, ഉന്മാദത്തിൽ അതറിയാതെ പോകുന്നു.ശപിക്കരുത്.

    ReplyDelete
    Replies
    1. വായിച്ചതിനും 2 വരി എഴുതിയതിനും നന്ദി

      Delete
  13. ഒന്നും തിരിച്ചു പ്രതീക്ഷിക്കാതെ മ്മള് മനുഷ്യന്മാര് മറ്റുള്ളവരെ സ്നേഹിക്കണം എന്ന് കാലം മുന്നോട്ടു പോകും തോറും ദിവസം ഒരു നൂറു തവണ ഇമ്പോസിഷന്‍ എഴുതി പഠിച്ചേ മതിയാവു, ഇല്ലാച്ചാ അത് നമ്മളെ ഭേഷാ വിഷമിപ്പിച്ചു കളയും.. ശീലിച്ചു തുടങ്ങാം..

    ReplyDelete
    Replies
    1. തിരിച്ചും സ്നേഹം പ്രതീക്ഷിക്കാതെ എങ്ങനെ സ്നേഹിക്കാൻ പറ്റുമെന്ന് എനിക്കറിയില്ല ..
      അതിനും മാത്രമുള്ള വിശാലമായ മനസ്സ് എനിക്ക് ഇല്ല ..
      നന്ദി താന്തോന്നി .. സന്തോഷം .

      Delete
  14. ഇന്ന് പ്രണയങ്ങളുടെ അവസാനങ്ങള്‍ പലതും ഇങ്ങനെയൊക്കെയാണ്
    പ്രണയത്തെ ഒരുപാട് പാടിപുകഴ്ത്തിയാലും അവസാനം അത് വേദന മാത്രം ആകും തിരികെ തരുന്നത്
    പ്രണയത്തിന്റെ പ്രതികാരം
    ഗുഡ്

    ReplyDelete