Friday 31 May 2013

പ്രാണനാഥന്‍ , എനിക്ക് നല്‍കിയ ...

മനച്ചൂടിലേക്ക്  പൊട്ടിയ നീ
വിരഹിണി രാധക്ക് മോഹനവര്‍ഷ സാമീപ്യം    
അടഞ്ഞ് പോയ വസന്തങ്ങളെ തള്ളി തുറന്ന്
നിന്റെ പ്രണയാവേശം , ഒഴികില്ലെന്നുറച്ചിട്ടും
പരിവേദനങ്ങളുടെ രാത്രികളില്‍ എനിക്ക് വേണ്ടി
മാത്രമുരുകിയ തിരിയായ് നീ ..
ഏത് വര്‍ഷരാത്രിയിലും കെടാത്ത തിരി ....!




18 comments:

  1. സംഗതി മഴ തന്നെയല്ലേ ?
    ഈ പ്രാണനാഥന്‍ ?
    നിലക്കാത്ത ചൂടിലേക്ക് അവളുടെ പ്രണയ ഭാവം ..
    നിനക്കുള്ളില്‍ അവനായി മാറുമ്പൊള്‍ ....
    ഏകാന്തമായ രാത്രിയില്‍ , തിരിതുമ്പിലേക്ക്
    തെറിക്കുന്ന മഴപൂവുകളേ നോക്കീ
    ആ ശബ്ദത്തില്‍ തിരികേ മൊഴിഞ്ഞ് ............
    മഴയിലേക്കിറങ്ങി പൊകുന്ന മനസ്സ് ....
    വേനലിനെ മഴ ഇല്ലാണ്ടാക്കുമ്പൊള്‍
    മനസ്സെറുന്നത് ഒരുതരം " മാനസിക രോഗിയേ പൊലെയാകും "
    അത്രക്കടുത്ത് പൊകും .. പ്രണയിച്ച് പോകും ...!
    { ഇനി ആ പ്രാണന്‍ , മഴ അല്ലയെങ്കില്‍ ഞാനീ പറഞ്ഞതെല്ലം
    മായ്ച്ച് കളഞ്ഞേരെ :) }

    ReplyDelete
    Replies
    1. റിനി ആള് കൊള്ളാല്ലോ .ഊഹിച്ചു കളഞ്ഞല്ലോ. മിടുക്കനാ :)

      Delete
  2. പ്രാണനാഥന്‍ നല്‍കിയതെപ്പറ്റി അഭിപ്രായം പറയുവതെങ്ങനെ?

    ReplyDelete
  3. .... paramaananda rasathe patti njaan parayila :)

    ReplyDelete
  4. നല്ല വരികള്‍ .. നല്ല ചിന്ത ..
    വാക്കുകള്‍ക്ക് അല്‍പ്പം കൂടെ കാവ്യ ഭംഗി പകര്‍ന്നു അടുക്കി വെക്കാമായിരുന്നു എന്ന് തോന്നി
    ex.. പരിവേദനങ്ങളുടെ ഇരുണ്ട രാത്രികളില്‍
    എനിക്ക് വേണ്ടി മാത്രമുരുകിയ തിരിയായ് നീ ..
    ഏതു വര്‍ഷോന്മാദ രാത്രിയിലും
    അണയാതെ കത്തുന്ന കൈത്തിരി ....!

    എഡിറ്റു ചെയ്യുമ്പോള്‍ ശ്രദ്ധിച്ചാല്‍ മതിയാവും.... :) ആശംസകള്‍....

    ReplyDelete
    Replies
    1. ശലീൽ ,അഭിപ്രായം മാനിക്കുന്നു . ex. ഇഷ്ട്ടായി. ഒരു തോന്നൽ ,ഒറ്റ എഴുത്ത് പിന്നീട് എന്തോ എഡിറ്റ്‌ ചെയ്യാൻ തോന്നറുമില്ല അതിന്റെ കുഴപ്പമാവാം കേട്ടോ . സന്തോഷം ഈ അഭിപ്രായത്തിനും ആശംസകൾക്കും .

      Delete
  5. നന്നായിരിക്കുന്നു കവിത. രാഗം ചേര്‍ത്ത് പാടിത്തരട്ടെ...?

    ReplyDelete
  6. നന്ദി ഏട്ടാ ..പാടി തന്നാൽ കേൾക്കാമായിരുന്നു

    ReplyDelete
  7. നന്നായി ..ഒരു പാടെഴുതി പറയുന്നതിനേക്കാള്‍ കുറച്ചെഴുതി കൂടുതല്‍ പറയുന്ന ശൈലി നന്നായി ..

    ReplyDelete
  8. "എനിക്ക് വേണ്ടി മാത്രമുരുകിയ തിരിയായ് നീ ... "

    നന്നായിരിക്കുന്നു :)

    ReplyDelete
  9. നന്നായിരിക്കുന്നു .........

    ReplyDelete