Monday, 19 August 2013

മാ മഴ ..

മാമര ചില്ലകളില്‍
താമര അല്ലികളില്‍
താഴമ്പൂമൊട്ടുകളില്‍
വരണ്ട കാറ്റിനെ  മറോടണച്ച്
ആര്‍ത്തലച്ച പ്രണയാർദ്ര മഴ സന്ധ്യ ...
നീയാണെന്നെ പഠിപ്പിച്ചത് മഴയത്ത് നടക്കാന്‍
കൈകുമ്പിളില്‍ നിറച്ച് പകര്‍ത്താന്‍ ..!

38 comments:

 1. പാലക്കാടന്‍ വരണ്ട കാറ്റിനേ
  മഴ പുണര്‍ന്നപ്പൊള്‍
  മനസ്സിനും ശരീരത്തിനും മഴയുടെ തണുപ്പല്ലേ ?
  കൂടെ വരികള്‍ക്കും ചിന്തകള്‍ക്കും മഴയുടെ പിശറന്‍ കുളിര്‍ ...
  സുദീര്‍ഘമായൊരു മഴക്കാലം തന്ന കാലത്തില്‍ നിന്നും
  തിരികേ വന്നനക്കം കൊണ്ട തണുത്ത കാല്‍ പാദത്തിന്...
  മടക്കം മഴയും കൊണ്ടാണല്ലൊ .. സന്തൊഷം നീലിമാ ..

  ReplyDelete
  Replies
  1. ശരിയാണ് റിനി ,വരണ്ട കാറ്റിനൊപ്പം മനസും വരണ്ടു പോയിരുന്നു .
   ഇപ്പൊൾ ചിന്തകൾക്ക് മഴയുടെ കുളിരുണ്ട് .
   ( മടങ്ങി വന്നിട്ടും എവിടെ പോയി എന്ന് ഓർക്കാതിരുന്നില്ല . എന്തോ ഈ വഴി കുറച്ചു നാൾ ഞാനും വന്നില്ല . നാട്ടിൽ പോയി വന്നിട്ട് റിനിയുടെ തനതു സ്റ്റൈലിൽ ഒരു പോസ്റ്റ്‌ പ്രതീക്ഷിച്ചു .. അധികം വൈകല്ലേ ആരാധകർ കാത്തിരിക്കുന്നു :)

   Delete
 2. മാമഴ
  തൂമഴ
  കുളിര്‍മഴ

  വന്നു, പെയ്തു, പോയി
  പെട്ടെന്ന് തീര്‍ന്നു

  ReplyDelete
  Replies
  1. ഹേയ് അത്ര പെട്ടെന്ന് പോയോ? ഇല്ലാന്നേ ഇവിടെയൊക്കെ ചുറ്റിപ്പറ്റി ഇപ്പോഴുമുണ്ട് :)

   Delete
 3. എത്ര വലിയ മഴ എങ്കിലും
  എത്ര ശ്രമിച്ചെങ്കിലും
  കൈക്കുമ്പിളിൽ നിറയുന്നില്ല ..!
  എവിടെയോ ഒരു കുഴപ്പം .
  എന്താണിങ്ങനെ ??

  ReplyDelete
 4. മഴയിങ്ങിനെ പെയ്തോട്ടെ
  സ്നേഹമായും പ്രണയമായും നൊമ്പരമായും എല്ലാം .

  ReplyDelete
  Replies
  1. പാവം സ്നേഹമായും പ്രണയമായും നൊമ്പരമായും എല്ലാം പെയ്തോട്ടെ .

   Delete
 5. മഴയത്ത് നടന്നു രസിക്കുക. കൂടുതൽ നേരം അരുത് പനിയുടെ ''രസം'' ഉയരും.
  ആശംസകൾ.

  ReplyDelete
  Replies
  1. അങ്ങനെ ' രസം 'ഉയര്ന്നതിന്റെ അസ്കിത അങ്ങ് മാറി വരുന്നേയുള്ളൂ ഡോക്ടറെ :)

   Delete
  2. അപ്പൊ, ഞാൻ പറഞ്ഞ ത് ന്നെ ല്ലേ ? മഴേത്ത് പോയ്‌ പനീം പിട്ച്ചു. ന്താ കുട്ടീ ത് ? :)
   http://drpmalankot0.blogspot.com/2013/08/blog-post_19.html

   Delete
 6. ആദ്യം തൊട്ടുള്ള പോസ്റ്റുകൾ എല്ലാം വായിച്ചു . ഒന്ന് രണ്ടു എണ്ണം ബാക്കി എല്ലാത്തിൽ നിന്നും വേറിട്ട്‌ നില്ക്കുന്നു.പിന്നീടുണ്ടായ മാറ്റം നന്നായി .നീളം കൂടുമ്പോൾ മുഷിച്ചിൽ ഉണ്ടാക്കും . പിന്നീട് എഴുതിയ എല്ലാം തന്നെ സുന്ദരം .കുറഞ്ഞ വരികളിൽ മനസിലുള്ളത് എഴുതാൻ കഴിയുക മഹാഭാഗ്യം .ഇനിയും ഈ വഴി ഞാനുണ്ടാകും .

  ReplyDelete
 7. മാമര ചില്ലകളില്‍ പെയ്ത പ്രണയാർദ്ര മഴസന്ധ്യയിൽ നനഞ്ഞു നടക്കാൻ സുഖം! നന്നായി.ആശംസകൾ

  ReplyDelete
 8. പ്രണയാര്‍ദ്ര മഴ സന്ധ്യ... കൊള്ളാം

  മഴ നനഞ്ഞു നടക്കുന്നതിന്റെ ഒരു സുഖം!

  ReplyDelete
 9. കൈക്കുമ്പിൾ നിറഞ്ഞിരിക്കട്ടെ -
  നിറഞ്ഞ കൈക്കുമ്പിൾ പകര്ന്നു പടരട്ടെ -
  പ്രണയവും :)

  ReplyDelete
 10. നീയാണെന്നെ പഠിപ്പിച്ചത് മഴയത്ത് നടക്കാന്‍
  കൈകുമ്പിളില്‍ നിറച്ച് പകര്‍ത്താന്‍ ..!
  ishtaayi.. alla entha oranakkom illallo... mazhayil alinju poyo?
  Onam ghambheeramaayo?

  ReplyDelete
  Replies
  1. നന്ദി കീയക്കുട്ടി. ഞാൻ ഇവിടെയൊക്കെ ഇടയ്ക്കിടെ കറങ്ങി നടക്കുന്നുണ്ട്.. എന്നും ഇല്ലാന്ന് മാത്രം . ചിലതിനൊക്കെ കമന്റ്‌ ഇട്ടു പോകും. ബ്ലോഗിൽ മൊത്തം ഒരു തണുപ്പാണല്ലോ . എല്ലാവർക്കും ഒരു കാറ്റുവീഴ്ച്ച പോലെ.
   ഓണം ഗംഭീരം ഒന്നുമല്ലായിരുന്നു .വിശേഷിച്ചു പറയാനായി ഒന്നുമില്ല തന്നെ .

   Delete
 11. ഇത്തിരി വൈകി. മഴ പെയ്തോഴിഞ്ഞോ????

  ReplyDelete
  Replies
  1. പെയ്തൊഴിഞ്ഞു എന്ന് കരുതിയെങ്കിലും വീണ്ടും പെയ്യാൻ തുടങ്ങീരിക്കുന്നു .:)
   (വൈകിയാലും വന്നുവല്ലോ സന്തോഷം )

   Delete
 12. . കൊള്ളാം ,പ്രണയാര്‍ദ്ര മഴ, ആശംസകൾ.

  ReplyDelete
 13. ആദ്യമായാണ്‌ ശ്രീരാഗത്തില്‍; കുറച്ചു രചനകള്‍ വായിച്ചു.
  മഴയുടെ കുളിരും, സംഗീതവും, സ്വാന്തനവും പ്രണയവും എല്ലാം കവിതകളില്‍ ഉണ്ടല്ലോ.. !!
  നല്ല രചനകള്‍ വീണ്ടും പിറവിയെടുക്കട്ടെ !
  ഭാവുകങ്ങള്‍ !!!

  ReplyDelete
  Replies
  1. Thanks ..
   മഴയുടെ കുളിരും, സംഗീതവും, സ്വാന്തനവും പ്രണയവും എല്ലാം കവിതകളില്‍ ഉണ്ടല്ലോ.. !!
   ithellamillenkil njanumilla ..

   Delete
 14. കുറഞ്ഞ വരികള്‍.....പ്രണയാര്‍ദ്രമായ വരികള്‍ക്ക് വര്‍ണ്ണവും,സുഗന്ധവും, മനോഹാരിതയുമുണ്ട്..സത്തയില്‍ ലഹരിയില്ലെന്കിലും ആസ്വാദ്യകരം.

  ReplyDelete
 15. പ്രണയമഴ നന്നായി... :-)
  പക്ഷേ പെട്ടന്നു പെയ്തൊഴിഞ്ഞു... :-(
  മഴ ഒരുപാട് ഇഷ്ടമാണെന്ന് തോന്നുന്നു.... പല രചനകളിലും മഴ പെയ്യുന്നുണ്ട്... ബ്ലോഗിന്റെ പേര് ശ്രീരാഗം എന്നു മാറ്റി മേഘമല്‍ഹാര്‍ എന്നാക്കിയാലോ :-)
  ആശംസകള്‍ :-)

  ReplyDelete
  Replies
  1. മഴ ഇഷ്ട്ടം തന്നെ .ഒരുപാടിഷ്ട്ടം .മഴ പെയ്യുന്നത് ഏതു രാഗത്തിൽ
   എന്നറിയാമോ ? ശ്രീരാഗം ..
   നന്ദി ഈ വരവിന് .

   Delete
 16. Replies
  1. മഴ................നീയാണെന്നെ പഠിപ്പിച്ചത് മഴയത്ത് നടക്കാന്‍

   Delete
 17. ഹൃദയത്തിലേക്ക് പെയ്തോഴുകുന്ന മഴ .......
  ഓർമകളിൽ നോവും സന്തോഷവുവും ....ഒപ്പം കുളിരും നിറയുന്ന മഴ
  "ആര്‍ത്തലച്ച പ്രണയാർദ്ര മഴ സന്ധ്യ ..."

  ReplyDelete
  Replies
  1. എന്റെ പ്രണയം

   Delete