Tuesday, 14 May 2013

""വരില്ലേ ?""


കാത്ത് കാത്തിരിപ്പുണ്ടൊരു വാനം
വേവിനാഴത്തില്‍ നോവുന്നുണ്ടൊരു മനം
വരണ്ട കാറ്റില്‍ പൊള്ളുന്നുണ്ടൊരു ഉറവ
നിന്നെ പ്രതീക്ഷിച്ച് നില്പ്പുണ്ട് , ഒരു കാലം
ഇനിയും കരുണ ചൊരിയാതെ എങ്ങോ
മറഞ്ഞിരിക്കും നിന്റെ കുളിര്‍കണങ്ങള്‍ക്കായി
നോയമ്പ് നോറ്റിരിക്കുന്നുണ്ടൊരു ജനത ..

15 comments:

 1. "പാലക്കാട് വല്ലാതെ പൊള്ളിക്കുന്നു "

  ReplyDelete
 2. വരും , വരാതെ എവിടെ പൊകാന്‍ .....!
  എത്രയൊക്കെ ചെയ്തു കൂട്ടിയാലും
  അവള്‍ക്ക് പൊഴിയാതിരിക്കാനാവില്ല
  എല്ലാ വേവുകള്‍ക്കും മേലേ അവള്‍ കുളിര്‍ പൊഴിക്കും ..
  കൈവെടിയില്ല ഒരിക്കലും ............
  നീലിമാ ഒരു പനയോല വാങ്ങി വിശറി ഉണ്ടാക്കിക്കൊ ?
  നല്ല കാറ്റ് കിട്ടും , കൈക്ക് മസിലും :)

  ReplyDelete
  Replies
  1. 'കൈവെടിയില്ല ഒരിക്കലും ............കുളിര്‍ പൊഴിക്കും ..'
   അറിയാം റിനി ,എങ്കിലും കുറച്ചു നേരത്തെ ഇങ്ങു വന്നാലെന്താ ?

   '' നീലിമാ ഒരു പനയോല വാങ്ങി വിശറി ഉണ്ടാക്കിക്കൊ ?
   നല്ല കാറ്റ് കിട്ടും , കൈക്ക് മസിലും :) '

   ഈ കുട്ടീടെ ഒരു കാര്യം. ചിരിച്ചു ട്ടോ :)
   അവിടെയും ചൂട് കൂടി വരുന്നില്ലേ ,ഒരെണ്ണം അങ്ങോട്ടേക്ക് എത്തിക്കാം എന്താ ?.
   ജിമ്മിൽ പോകാതെ രക്ഷപ്പെടാം :)

   Delete
 3. വരുമല്ലോ.....!!
  വന്നുകഴിഞ്ഞാല്‍ പിന്നെ എന്തിനിത്ര അധികം വന്നൂന്ന് ചോദിക്കരുത് കേട്ടോ

  ReplyDelete
  Replies
  1. ഇല്ല അജിത്തേട്ടാ ഒരുപാടു കൊതിച്ചു ഒടുവിൽ എത്തുമ്പോൾ എത്ര കണ്ടാലും മതി വരാറില്ല .
   കൊടുക്കൽ വാങ്ങലുകളുടെ ഈ ലോകത്ത് എല്ലാ പോസ്റ്റുകളിലും ഓടിനടന്നു കയ്യൊപ്പ് ചാർത്തി പോകുന്ന ഈ
   അജിത്തേട്ടൻ ഒരു അത്ഭുതം തന്നെയാണ് . സന്തോഷം .

   Delete
 4. ആശംസകൾ.

  ചൂട് കഴിഞ്ഞിട്ടേ നാട്ടിലേക്ക് (പാലക്കാട്ടേക്ക്) ഉള്ളൂ.

  ReplyDelete
  Replies
  1. മതി മതി ചൂട് കഴിഞ്ഞിട്ട് വന്നാൽ മതി .
   ആശസകൾക്ക് നന്ദി ഡോക്ടർ .

   Delete
 5. വേഴാമ്പൽ കരയുന്നത് ഈ കവിതയായിരിക്കാം ..നല്ല കവിത

  ReplyDelete
  Replies
  1. ആണൊ ? ആവാം .നന്ദി ശരത്ത്

   Delete
 6. പ്രിയപ്പെട്ട നീലിമ,

  പേടിച്ച പോലെയുള്ള ചൂട് ,ഈയ്യിടെ പാലക്കാട് വന്നപ്പോൾ അനുഭവപ്പെട്ടില്ല.:) പക്ഷെ,ബന്ധുവിന്റെ വീട്ടിലെ കിണറിൽ വെള്ളം വളരെ കുറവ് കലങ്ങിയതും.

  ഇടവപ്പാതിക്കായി പ്രാർഥിച്ചു കൊണ്ട്,ഒരു നാട് മുഴുവൻ.

  ആശംസകൾ !

  സസ്നേഹം,

  അനു

  ReplyDelete
  Replies
  1. ഈ ചൂടുമായി ഞങ്ങൾ പൊരുത്തപ്പെട്ടു കഴിഞ്ഞു. അനുപമ . എങ്കിലും പല സ്ഥലങ്ങളിലും മഴ എന്ന് കേൾക്കുമ്പോഴേ അസൂയയാണ് . ഒന്ന് പെയ്തെങ്കിൽ എന്ന് വല്ലാതെ കൊതിച്ചു പോകും . വരും വരാതിരിക്കില്ല .വരാതിരിക്കാനാവില്ല . ആ വരവിനായി പ്രാര്ധനയോടെ .
   സ്നേഹം സന്തോഷം അനുപമ .

   Delete
 7. മനുഷ്യന്‍റെ ആര്‍ത്തി പൂണ്ട ,അപക്വമായ വികസന ത്വര അതിന്‍റെ എല്ലാ ഭവിശ്വത്തുകളും ഈ വരികളില്‍ ഒളിഞ്ഞുകിടക്കുന്നു...നന്നായിരിക്കുന്നു.ആശംസകള്‍

  ReplyDelete
 8. ഇതെനിക്ക് നല്ലിഷ്ടായി . :)

  ഒടുവിൽ വന്നില്ലേ ???
  അതിനെങ്ങന്യാ അതിനൊരു സ്വൈര്യം കൊടുക്കില്ല ചെലോര് (നീലിമേനെ അല്ലാട്ടോ ഉദ്ദേശിച്ചേ ).
  വന്നാലും കുറ്റം പറയും ,വന്നില്ലെങ്കിലും പറയും.

  വരണേനു മുന്നേ ഒരു കുന്ന് അസുഖം കൊണ്ടരുംന്നുള്ള പ്രാക്ക് കേട്ട് കേട്ട് മഴേടെ അമ്മ മഴേനോട് പറഞ്ഞു ഇനി ഇവടേം പോണ്ടാന്ന് .
  ന്നാലും മഴ പാവം!!!അതിനെല്ലാരേം സ്നേഹിക്കനല്ലേ അറിയൂ (നമ്മളെ പോലെ ).
  അതോണ്ടത് മുക്കി മൂളി പാത്തും പതുങ്ങീം പിന്നേം വരും .
  സഹികെടുമ്പോൾ നമുക്കിട്ട് ഒരു പണീം തരും .
  ന്നിട്ടും നമ്മള് പിന്നേം................ലെ ???

  ഇത്രേം ബോറ് കമന്റ്‌ എഴുതിയേന് പെണങ്ങല്ലേട്ടോ.
  ഒന്ന് correct ചെയ്ത് വിട്ടാ മതി ഞാൻ നന്നായിക്കോളും :)

  ReplyDelete
 9. ഇപ്പോൾ വന്നിട്ടുണ്ടാകുമല്ലോ, എന്നാലും പറയാം, മനുഷ്യരുടെ കോപ്രായങ്ങൾ കണ്ട് മഴപോലും മാറിനിൽക്കുന്നു. പഴയത് പോലെ ഇപ്പോൾ ഇല്ലല്ലോ......ഇന്നും പത്രത്തിൽ വായിച്ചു ചൂട് കഠിനമാവുമെന്ന്......

  ReplyDelete