Monday 22 April 2013

മായം ..

പൂത്തൊരു പൂമര കൊമ്പിലൊന്നില്‍
താളം പകര്‍ന്നൊരു കുയിലിനോടൊന്ന്
ഹൃദയത്തിനകത്തേക്ക് പോകുവനായി 
പാത തെളിക്കുന്ന കാലമൊന്നില്‍
രാവിന്‍ മടിയിലെരിഞ്ഞ ചന്ദ്രന്‍
കാകന്റെ കൂട്ടിലെ  മായം കണ്ടു
സൂര്യനോടൊന്നോതിയപ്പോള്‍                       
കൂകി പറന്നതൊ കുയിലുണ്ണികള്‍ ......

29 comments:

  1. ആഹ .. ടീച്ചറു കവിതയാണോ ..?
    പുറത്ത് പൂത്തുലഞ്ഞ് നില്‍ക്കുന്ന
    പലതിനുമുള്ളില്‍ ചിലതുണ്ട് ..
    കുയിലിന്റെ നാദവും കാകന്റെ ദൈന്യവും
    എത്ര രാവിലും എല്ലാം കാണുന്ന ചന്ദ്രനും
    അതു പകര്‍ന്നു കൊടുത്തറിയുന്ന സൂര്യനും
    വെറും സാക്ഷികള്‍ മാത്രമായീ -
    സംഭവിക്കേണ്ടതൊക്കെ സംഭവിച്ച് കൊണ്ടെയിരിക്കുന്നു ..!

    ReplyDelete
    Replies
    1. ടീച്ചർ കവിതയുടെ ഒരു ലുക്ക്‌ ഉണ്ടല്ലേ . വെറുതെ ഒരു രസം .
      നന്ദി റിനി .

      Delete
  2. സൂര്യചന്ദ്രന്മാരും, പക്ഷിമൃഗാദികളുമൊക്കെയുള്ള പ്രപഞ്ചത്തിൽ -സുന്ദരമായ പ്രപഞ്ചത്തിൽ, ഇങ്ങിനെ കാണാം പലയിടത്തും മായം, മറിമായം!

    ReplyDelete
    Replies
    1. എല്ലാം മായം. നന്ദി ഡോക്ടർ

      Delete
  3. Replies
    1. :) നന്ദി അജിത്തേട്ട

      Delete
  4. എല്ലാം മായ...

    ReplyDelete
  5. പ്രകൃതിയുടെ കുസൃതിയും ഒരുതരം മായം തന്നെ.. :-)

    ReplyDelete
  6. കൊള്ളാലോ നീലിമാ കവിത...

    ReplyDelete
  7. Replies
    1. റാംജിയേട്ടൻ വായിക്കാൻ വന്നല്ലോ സന്തോഷം

      Delete
  8. പ്രകൃതിയുടെ സൗന്ദര്യവും, അതിന്റെ നിലനിൽപ്പിനായി ഒരുക്കിയ ചില കബളിപ്പിയ്ക്കലുകളും..... ഇത്തരം കുസൃതികളിലൂടെയല്ലേ ലോകത്തിന്റെ യാത്ര....

    ആളൊരു പ്രകൃതി സ്നേഹിയാണല്ലേ....:)

    ReplyDelete
  9. പ്രിയപ്പെട്ട നീലിമ ,

    പ്രകൃതിയെ ഇഷ്ട്ടപ്പെടുന്നവരുടെ വരികളിൽ ചാരുതയുണ്ട് !

    കവിത നന്നായി,കേട്ടോ .

    ആശംസകൾ !

    സസ്നേഹം,

    അനു

    ReplyDelete
  10. സത്യം പറഞ്ഞാ ..കുയിലിനെയൊക്കെ കണ്ട കാലം മറന്നു .. ഇപ്പൊ ഇത് വായിച്ചപ്പോഴാ പഴയ ഓരോന്ന് ഓർമ വന്നത് ..

    ReplyDelete
  11. കവിത നന്നായി...

    ആശംസകൾ !

    request to join www.thalirkoottam.net

    ReplyDelete
  12. 'പോകുവാനായി' - എന്നായിരുന്നെങ്കില്‍ നന്നായിരുന്നു എന്ന് തോന്നി. :)

    ReplyDelete
    Replies
    1. :) എനിക്കും അങ്ങനെ തോന്നി സംഗീത് .

      Delete
  13. വളരെ താമസിച്ചാണ് വായിച്ചത്...
    നന്നായിട്ടുണ്ട് അഭിനന്ദനങ്ങള്‍....

    ReplyDelete
    Replies
    1. വന്നു വായിച്ചതിനും,അഭിപ്രായം പറഞ്ഞതിനും നന്ദി ഇന്ദുരാജ്

      Delete