Saturday 30 March 2013

ബൈപ്പാസ്

പ്രണയചഷകം , മുഴുപ്പിക്കാതെ മുന്നിലുണ്ട് ...
വരികളായും , മിഴികളായും പിന്നിലും ...
മനസ്സുകള്‍ റാകി പറക്കുന്നുണ്ട് ...
പിടിയിലൊതുങ്ങാതെ ഒളിക്കുന്നുണ്ട് ഹൃദയം ..
ഒരിക്കല്‍ , എത്ര ഒളിമാളങ്ങളിലും കണ്ണെത്തുന്ന
അനിവാര്യതയില്‍ മിടിക്കുന്നുണ്ട് ജീവനിപ്പൊഴേ ..!

26 comments:

  1. ഒരു ബൈപ്പാസ് സര്ജെറി വേണ്ടിവരുമോ സുഹൃത്തേ? :)
    ചുരുങ്ങിയ വരികളിലെ തീവ്രത മനസ്സിലാക്കുന്നു. പലപ്പോഴും മനസ്സിലാക്കാൻ പറ്റാത്ത, വിവരിക്കാൻ പറ്റാത്ത വികാരം - പ്രണയം.
    ഭാവുകങ്ങൾ.

    ReplyDelete
    Replies
    1. നന്ദി ഡോക്ടര .. സർജറി ചിലപ്പോൾ വേണ്ടി വന്നേക്കാം .

      Delete
  2. പ്രിയപ്പെട്ട നീലിമ,
    വരികൾ വളരെ നന്നായി.
    പ്രണയ ചഷകം ആകുമ്പോൾ അതിൽ ലഹരി കാണുമല്ലോ? :)
    വനജ്യോത്സ്നയും ഇഷ്ടമായി.
    ആശംസകൾ !
    സ്നേഹത്തോടെ,
    ഗിരീഷ്‌

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. This comment has been removed by the author.

    ReplyDelete
  5. ഒരു മെഡിക്കല്‍ കാവ്യം

    ReplyDelete
    Replies
    1. :) നന്ദി അജിത്തേട്ടാ

      Delete
  6. ബൈപ്പാസ് ചെയ്തപ്പോഴാണോ മിടിക്കുന്നത്.
    മരണത്തെ വരെ ഒളിപ്പിക്കാന്‍ ശക്തിയുള്ളത്.....

    ReplyDelete
    Replies
    1. റാംജി ഏട്ടാ നന്ദി .

      Delete
  7. പ്രണയ ചഷകം പാനം ചെയ്യാനാളുണ്ടാവും!

    രാകിപ്പരക്കുന്ന മനസ്സിനെ കെണി വച്ച് പിടിക്കാൻ പഠിക്കണം.



    നല്ല എഴുത്തായിരുന്നു..

    ആശംസകൾ

    ReplyDelete
    Replies
    1. മനസിനെ കെണി വച്ചു പിടിക്കാൻ ഇനിയും പഠിക്കേണ്ടി ഇരിക്കുന്നു . നന്ദി അബൂതി

      Delete
  8. മനസ്സും ഹൃദയവും പിടിയില ഒതുങ്ങട്ടെ ......

    ReplyDelete
  9. പിടിയിലൊതുങ്ങാത്ത ഹൃദയം, മോഹത്തിന്റെ താളം തെറ്റുമെന്നു തോന്നിപ്പിക്കുന്ന മിടിപ്പുകൾ. ഉള്ളിൽത്തട്ടുന്ന വരികൾ.

    ReplyDelete
    Replies
    1. മനസ്സ് പിടിയിൽ ഒതുങ്ങാൻ കൂട്ടാക്കാതെ . നന്ദി ചേട്ടാ

      Delete
  10. എത്രയേറെ ഒളിച്ചു വച്ചാലും,
    ഇന്നിന്റെ സ്നേഹവരള്‍ച്ചയില്‍
    ഹൃദയം പ്രണയം കൊതിക്കും .......!
    അതും പിന്നിലും മുന്നിലും ഇങ്ങനെ
    തിരി നീട്ടി കൊതിപ്പിക്കുമ്പൊള്‍ , എത്ര ഇടവഴികളിലൂടെ
    മനസ്സിനേ പറഞ്ഞയച്ചിലാണ് , നീ കൊതിക്കുന്ന
    ഹൃദയവഴികളില്‍ എത്തി ചേരുക .. ?

    ReplyDelete
    Replies
    1. എന്റെ ഹൃദയ വഴികൾ ,അവിടെ എത്തിച്ചേരാൻ ഇനിയും എത്ര താണ്ടണം . അറിയില്ല . നന്ദി റിനി

      Delete
  11. നല്ല എഴുത്ത്....ആശംസകള്‍...

    ReplyDelete
    Replies
    1. നന്ദി റാണി പ്രിയ

      Delete
  12. അനിവാര്യതയില്‍ മിടിക്കുന്ന ജീവസ്പന്ദവും..
    പിടിയിലൊതുങ്ങാതെയൊളിക്കുന്ന ഹൃദയവും..

    ReplyDelete
    Replies
    1. പിടിയിലൊതുങ്ങാതെയൊളിക്കുന്ന ഹൃദയം .
      നന്ദി നിത്യ .

      Delete
  13. നല്ല വരികള്‍....ആശംസകള്‍...

    ReplyDelete
  14. 'മുഴുപ്പിക്കാതെ' എന്ന വാക്ക്...തെറ്റല്ലേ?
    മുഴുവനാക്കാതെ എന്നര്‍ത്ഥം വരുന്ന വാക്കല്ലേ ഉദ്ദേശിച്ചത്?

    ന്നാലും, ഇഷ്ടായി!

    ReplyDelete
  15. പ്രണയചഷകം , മുഴുപ്പിക്കാതെ മുന്നിലുണ്ട് ...
    വരികളായും , മിഴികളായും പിന്നിലും ...
    മനസ്സുകള്‍ റാകി പറക്കുന്നുണ്ട് ...
    പിടിയിലൊതുങ്ങാതെ ഒളിക്കുന്നുണ്ട് ഹൃദയം .
    ISHTAAYI:)

    ReplyDelete