Sunday 16 September 2012

പുഴയോളം പൂക്കുന്ന ചെമ്പകമരം ..


ഇന്നലെയുടെ സ്വപ്നങ്ങളിലെല്ലാം നിറഞ്ഞിരുന്നു ..
പ്രണയം തോന്നിയിരുന്നു , ആ ഭാവനയോട് ..
പറയാന്‍ തോന്നിയില്ല , ആ കണ്ണുകളോട് ..
പുഴയില്‍ കടപുഴകിയ  ചെമ്പകമരത്തോട്
വിടയോതുമ്പോള്‍ മിഴികള്‍ പുഴയായിരുന്നു ..

44 comments:

  1. ഓരോ അടര്‍ന്നുപോക്കിലും നിറഞ്ഞ മിഴികള്‍ തിരികെ വിളിക്കാറുണ്ട്

    ആശംസകള്‍
    http://admadalangal.blogspot.com/

    ReplyDelete
    Replies
    1. അതൊരു നിശബ്ദവേദനയാണ്
      .നന്ദി ഗോപന്‍.

      Delete
  2. വിടയോതുമ്പോള്‍ മിഴികള്‍ പുഴയായിരുന്നു ..

    മനോഹരം

    ReplyDelete
  3. നന്നായിട്ടുണ്ടല്ലോ നീലിമാ...
    "പുഴയില്‍ കടപുഴകിയ ചെമ്പകമരത്തോട്
    വിടയോതുമ്പോള്‍ മിഴികള്‍ പുഴയായിരുന്നു"
    ഇഷ്ടായ വരികള്‍...

    ReplyDelete
    Replies
    1. സന്തോഷം . നന്ദി നിത്യ .

      Delete
  4. പ്രിയപ്പെട്ട നീലിമ,

    പാട്ടിന്റെ ഈണത്തില്‍, ഓര്‍മ്മകള്‍ ഉണരുമ്പോള്‍,നഷ്ടപ്രണയം ഹൃദയത്തില്‍ ഉണര്‍ത്തുന്ന വേദന അറിയുന്നു.

    പക്ഷെ,നീലിമ പ്രണയം ജീവിതത്തിന്റെ അവസാനവാക്കല്ല.ജീവിതം എത്രയോ സുന്ദരമാണ്. ജീവിക്കുന്ന ഓരോ നിമിഷവും സന്തോഷത്തോടെ,മറ്റുള്ളവര്‍ക്ക് സന്തോഷം നല്‍കി ജീവിക്കണം.

    നീലിമയെ സ്നേഹിക്കുന്ന എത്രയോ പേര്‍ ചുറ്റും ! തിരിച്ചറിയുക...!

    ഈ കുഞ്ഞു കവിതകള്‍ ചേതോഹരം !

    മനോഹരമായ കന്നി മാസം ആശംസിച്ചു കൊണ്ടു,

    സസ്നേഹം,

    അനു

    ReplyDelete
    Replies
    1. അറിയാം അനുപമ. ചില സ്നേഹമന്സുകളാണ് എന്റെ ഈ തിരിച്ചു വരവിനു ഇടയാക്കിയത് തന്നെ..
      തീരാത്ത നന്ദിയുണ്ട് അവരോടെല്ലാം. ഇങ്ങനെ ഇവിടെ പിടിച്ചു നിര്‍ത്തുന്നതും ഈ ചെറിയ സന്തോഷങ്ങളാണ്..
      ആശംസകള്‍ക്കും ഈ നല്ല വാക്കുകള്‍ക്കും നന്ദി അനുപമ.

      Delete
  5. പ്രിയപ്പെട്ട നീലിമ,

    ചില ഓര്‍മ്മകള്‍ നശിക്കുന്നതാണ് നല്ലത്.

    അല്ലെങ്കില്‍ അവ ഈ കണ്ണുകളെ വീണ്ടും വീണ്ടും പുഴയാക്കി കൊണ്ടിരിക്കും. അല്ലെ?

    കടപുഴകിയ ചെമ്പക മരം കടലിലേക്ക്‌ ഒഴുകട്ടെ. കുഞ്ഞി വരികള്‍ മനസ്സില്‍ നൊമ്പരം ഉണര്‍ത്തുന്നു.

    സ്നേഹത്തോടെ,

    ഗിരീഷ്‌

    ReplyDelete
    Replies
    1. ഓര്‍മ്മകള്‍ നശിക്കുന്നില്ലല്ലോ ഗിരീഷ്‌.

      Delete
    2. പ്രിയപെട്ട സുഹൃത്തെ,

      സുഖം തന്നെയല്ലേ? എന്തേ പുതിയ പോസ്റ്റിടാന്‍ ഇത്രയും താമസ്സിക്കുന്നത്‌. മനസ്സിലെ നൊമ്പരമാണെങ്കിലും അത് വരികളായി ഒഴുകട്ടെ. വളരെ ഭംഗിയുണ്ട് ഈ വരികള്‍ക്ക്. ആശംസകള്‍.

      സ്നേഹത്തോടെ,
      ഗിരീഷ്‌

      Delete
  6. Replies
    1. സാവധാനം തെളിയട്ടെ അല്ലെ ഏട്ടാ ?

      Delete
  7. നഷ്ടമാകുന്നതാണീ വാഴ്‌വും. നഷ്ടമാകാത്തത്‌ എന്തുണ്ട്‌?...എങ്കിലും...
    മനോഹരം, ഓർമ്മകളെ തിരിച്ചു വിളിക്കുന്ന ഈ കൊച്ചു കവിത.

    ReplyDelete
    Replies
    1. വെറുതെയാണെങ്കിലും .

      Delete
  8. പുഴയോളം പൂക്കുന്ന ചെമ്പകമരപൂവുകളില്‍ ..
    അവന്‍ കൊരുത്തിട്ട പുഴയുടെ കുളിര്‍മയില്‍
    അവന്റെ നിറച്ചാര്‍ത്തുള്ള ഭാവനകളില്‍
    നിന്റെ ഹൃദയം ഉരുകി പൊയത് , നീ പറയാതെ പൊയത് ..
    കാലം തീര്‍ത്ത വേനലില്‍ , പുഴ വറ്റി പൊയതും
    നിന്റെ ഉള്ളം പകര്‍ത്തപെടാതെ പൊയതും ...
    പിന്നേ നിറഞ്ഞു പൊയത് നിന്റെ മിഴികളും ... പുഴ ഇന്നുമൊഴുകുന്നു ..
    കാണുന്നില്ലേ .. ചെമ്പക പൂവുകള്‍ ഒഴുകുന്നത് ..
    ഒന്നെടുത്ത് നോക്കു , അടര്‍ന്നു വീണതെങ്കിലും ജീവന്‍ കണ്ടേക്കാം ..

    ReplyDelete
    Replies
    1. വറ്റിയ പുഴ വീണ്ടുമൊഴുകുന്നു..
      അടര്‍ന്നു വീണ ഏതു പൂവിലാണ് നിന്റെ ജീവന്‍ തുടിക്കുന്നത് ?

      Delete
  9. This comment has been removed by the author.

    ReplyDelete
  10. ചെമ്പകത്തിന്‍റെ മണം ബാക്കിയില്ലേ...അത് മതിയല്ലോ . അതത്ര വേഗം വിട്ടുപോകില്ല
    നന്നായി ട്ടോ നീലിമ

    ReplyDelete
    Replies
    1. വിട്ടുപോകാതെ ആ സുഗന്ധം അതെന്നോടൊപ്പം ഇപ്പോഴുമുണ്ട് ഇക്ക ..

      Delete
  11. നീലിമയുടെ എഴുത്തില്‍ കാര്‍മേഘത്തിന്റെ വിഷാദം!
    പ്രിയപ്പെട്ടവര്‍ക്കായുള്ള ഒരു കാത്തിരുപ്പിന്റെ വേദന!
    പുലരാത്ത രാത്രി പകരുന്ന വിഹ്വലത!
    എന്ത് പറ്റി?

    ReplyDelete
  12. ഇതെല്ലാം കൂടിയതാണ് ദീപൂട്ടാ ഈ ഞാന്‍. എത്ര നന്നായി എന്നെ മനസിലാക്കി. നന്ദി .

    ReplyDelete
  13. പറയാത്ത പ്രണയം നഷ്ടപെട്ടത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം അത് തുറന്നു പറയാത്ത നീലിമക്ക് തന്നെയാണ്. ഇനി അതെക്കുറിച്ച് വിലപിച്ചിട്ട് കാര്യമില്ല... പോയത് പോയി.

    ഇനി ഇതുപോലെ ഉണ്ടാകാതിരിക്കട്ടെ! ഇനി വല്ലോം തോന്നിയാല്‍ നേരിട്ടങ്ങു പറഞ്ഞെരെ... അല്ല പിന്നെ!!! :-)

    (ബൈ ദി ബൈ, "ഒരിക്കല്‍ അവന്‍ അവളോട്‌ ചോദിച്ചു മഴ പെയ്യുന്നത് ഏതു രാഗത്തില്‍ ? അവള്‍ പറഞ്ഞു, "ശ്രീരാഗം"." -- അത് സൂപര്‍ ആയി... കലക്കി ട്ടാ...!!!!)

    ReplyDelete
    Replies
    1. ശരിയാണ് വിഷ്ണു വൈകി വന്ന വിവേകം .ഇനി പറഞ്ഞിട്ട് എന്ത് കാര്യം. തിരിച്ചു കിട്ടാത്ത വിധം എല്ലാം പൊയ്മറഞ്ഞു ജീവിതം തരുന്ന പാഠങ്ങള്‍ ചിലത് കനത്തതാകും..ഒരിക്കലും മറക്കാനും ആവാത്തത്.
      വന്നതില്‍ സന്തോഷം..പറ്റിയാല്‍ വീണ്ടും കാണാം..

      Delete
  14. നല്ല വരികള്‍..........നല്ല ടൈറ്റില്‍..........
    കുറച്ചു വരികള്‍ കൂടുതല്‍ കാര്യം...........

    ഇഷ്ടായീ........
    സ്നേഹം,
    മനു..

    ReplyDelete
    Replies
    1. നന്ദി മനു. മനുന്റെ പോസ്റ്റ്‌ എല്ലാം വായിക്കാറുണ്ട്. മനോഹരമാണ് എല്ലാം.
      ഇനിയും നല്ല നല്ല വിഷയങ്ങളുമായി വരണം. നല്ല പോസ്റ്റുകള്‍ മനസിനു ശാന്തി
      തരാറുണ്ട് കുറച്ചു നേരത്തേക്കെങ്കിലും..

      Delete
  15. പറയാതെ പോയതല്ലേ പറഞ്ഞവയെക്കാള്‍ ഓര്‍മ്മകളില്‍ നിറഞ്ഞു നില്‍ക്കുക. നല്ല വരികള്‍

    ReplyDelete
    Replies
    1. സത്യമാണ് ഈ പറഞ്ഞത്...പറയാതെ പോയത് എന്തെല്ലാം..
      പറയാമായിരുന്നു ,ഒന്ന് പറയാന്‍ പറ്റീരുന്നെകില്‍ ,അങ്ങനെയെങ്കിലും എന്നെയൊന്നു
      മനസിലാക്കിയിരുന്നെകില്‍ എന്നെല്ലാം ഉണ്ടായിരുന്നു മനസ്സില്‍.
      പറയുവാന്‍ ആശിച്ചതെല്ലാം ഇനി മൌനത്തിന്റെ പുതപ്പിനുള്ളില്‍ സുഖമായി ഉറങ്ങട്ടെ എന്നെന്നും

      Delete
  16. ഇന്ന് നിലാവ് കാണുമ്പോള്‍ പഴയ ആ കൌതുകമില്ല
    ഒരു നേര്‍ത്ത വിഷാദം മാത്രം....
    മഴ നൂലുകള്‍ പാറി വീഴുമ്പോള്‍ ഓടി ചെന്ന് കണ്ണിറുക്കി മാനം നോക്കാന്‍
    തോന്നുന്നെയില്ല....
    എവ്ടെയോ ഒരു മരവിപ്പ് മാത്രം....അല്ലെ ?
    അതെ .. ഇത് വിരഹമാണ്...
    മനസ്സില്‍ ഒരു കരിമുകിലിന്റെ ഭാരമെകുന്ന വിരഹം.....

    നാലെങ്കിലും നല്ല വരികള്‍... ആശംസകള്‍...:))

    ReplyDelete
    Replies
    1. ശലീര്‍ എത്ര വ്യക്തമായി പറഞ്ഞിരിക്കുന്നു..
      അതെ ഇപ്പോള്‍ മരവിപ്പെയുള്ളൂ.
      വിരഹം തന്നെ .കൊടിയ വിരഹം.
      എന്നിനി പെയ്തു തോരും.അറിയില്ല.

      Delete
  17. ഇനി ഒരിക്കലും ആ മിഴികള്‍ പുഴ ആവാതെ ഇരിക്കട്ടെ

    ReplyDelete
    Replies
    1. അസാധ്യം .എങ്കിലും
      നിറഞ്ഞൊഴുകുന്ന പുഴ എന്നെങ്കിലും വറ്റിയെക്കും.


      Delete
  18. നിറ മിഴികളില്‍ വിരഹത്തിന്റെ കടല്‍ ഇരമ്പിയോ?

    ReplyDelete
    Replies
    1. വിരഹം.. വിരഹം ..സര്‍വ്വത്ര വിരഹം.
      പാതിവഴിയില്‍ ഉപേക്ഷിച്ചു പോകുമ്പോള്‍ എന്ത് പറയാന്‍ വേറെ.

      Delete
  19. ബുക്ക്‌ മാര്‍ക്ക്‌ ചെയ്ത്‌ വെച്ചവ വായിച്ച്‌ വരുകയാണ്‌, അതിനിടെ ഇവിടെ എത്തി നാല്‌ വരികളേ ഉള്ളൂവെങ്കിലും മനോഹരമായ വരികള്‍ നീലിമ. ആശംസകള്‍


    എന്‌റെ പഴയ ബ്ളോഗ്‌ അടിച്ച്‌ പോയി, പുതിയ ബ്ളോഗാണിപ്പോള്‍... പുതിയ രചനകള്‍ ഒന്നും ഇട്ടിട്ടില്ല, സമയ ലഭ്യതക്കനുസരിച്ച്‌ വരുമെന്ന്‌ കരുതുന്നു... :)

    പഴ ഫോളോവേഴ്സിനെ തിരക്കുന്നു :)

    ReplyDelete
    Replies
    1. സന്തോഷം മൊഹി .പുതിയ ബ്ലോഗ്‌ കണ്ടിരുന്നു.ആദ്യ കമന്റ്‌ ഇട്ടത് ഞാന്‍ ആണെന്ന് തോന്നണു .

      Delete
  20. നീലിമ..
    പറയാതെ പറഞ്ഞ്, പറയാതെ അറിയുമെന്നാശിച്ച്,
    വെറുതെ കണ്ണില്‍ നോക്കിയിരുന്ന്‍..
    ഒടുവിലാ കണ്ണു നിറഞ്ഞൊഴുകുന്നത് കാണാതെ,
    പറയാതെ പോയവ....
    നന്നായി. വീണ്ടും വരാം..

    ReplyDelete
  21. നല്ല വരികള്‍ .... വായിക്കാന്‍ അല്പം വൈകി. നന്നായിരിക്കുന്നു.

    ReplyDelete
  22. എനിക്കിഷ്ടമല്ലാത്ത വിഷയം ആണിത്
    അഭിപ്രായം പറയുന്നില്ല
    ഇനിയും വരാം ..

    ReplyDelete
  23. വിടയോതുമ്പോള്‍ പുഴയായ മിഴി തോര്‍ന്നുവല്ലോ

    ReplyDelete
  24. എല്ലാ പീയപ്പെട്ട കൂട്ടുകാര്‍ക്കും നന്ദി..

    ReplyDelete
  25. വിരഹങ്ങളെല്ലാം വേദനതന്നെ,,,,ആശംസകൾ.....

    ReplyDelete
  26. ഏതാനും വരികളില്‍ വിരിഞ്ഞുനില്‍ക്കുന്ന കവിതയുടെ സൌരഭ്യം.... ഭാവുകങ്ങള്‍.
    ഇനിയും പുഴയോഴുകും
    ഇതുവഴി ഇനിയും
    കുളിര്‍കാറ്റോടി വരും....

    ReplyDelete
  27. ഒരുപാട് പറഞ്ഞു ചുരുങ്ങിയ വാക്കില്‍...

    കടലില്‍ ആകാശം ആകാശത്തിലും ആഴത്തിലനെനു വായിച്ചിരുന്നു അതുപോലെ
    മിഴികള്‍ പുഴയായിരുന്നു ..

    "അറിയില്ല കണ്ണിലെ പുഴവറ്റിയാലും ചെമ്പകം വാടുമോയെന്ന് ...."

    നന്നായിരുന്നു...

    ReplyDelete