Wednesday, 20 February 2013

സ്വസ്തി ..

കണ്ണും കാതും പൂട്ടി
കാഴ്ചകളെ  അറുത്ത്
കേള്വികളെ  അകറ്റി
സ്വസ്തി  തേടണം ..................
നിരന്തരമായ മൃഗീയ കണ്ണുകളില്‍ നിന്നകന്ന് ..
പെണ്ണായി പോയല്ലൊ എന്ന ഭീതിയില്ലാതെ ..

38 comments:

 1. ഒരൊ പെണ്മനസ്സും പറയുന്നത് .......
  എല്ലാത്തിലും നിന്നും ഒളിച്ചൊടണ്ട ..
  പെണ്ണിനും തുല്യ നീതിയും ലോകവുമുണ്ടിവിടെ ..
  തലയുയര്‍ത്തീ ജീവിക്കുക ......
  അമൃതയേയും കോടതി വെറുതെ വിട്ടില്ലല്ലൊ അല്ലേ ?

  ReplyDelete
 2. അമൃത പറഞ്ഞത് കള്ളമായിരുന്നു പോലും. സത്യാവസ്ഥ എന്താണ് .അറിയില്ല ഒന്നും.
  നന്ദി റിനി ഈ സപ്പോര്‍ട്ടിന്

  ReplyDelete
 3. പലപ്പോഴും പലതും ബലമായി പിടിച്ചു വാങ്ങേണ്ടതാണ് എന്നാണ് ചരിത്രം പഠിപ്പിക്കുന്നത്. അവിടെ നിരാശയും സങ്കടവും അല്ല വേണ്ടത്. നിരവധി ജീവന്‍ ബലി കൊടുത്താണ് നമ്മള്‍ ഇന്നനുഭവിക്കുന്ന പലതും നേടിയത്. അന്നവര്‍ നിരാശപ്പെട്ട് ഇരുന്നിരുന്നെങ്കില്‍ നമ്മുടെ ഗതി എന്തായേനെ. അപ്പോള്‍ തുടര്‍ന്നു വരുന്നവരെ നമ്മള്‍ കാണേണ്ടിയിരിക്കുന്നു. ഇല്ലെങ്കില്‍ ഒരു തുടര്‍ക്കഥയായി ഇത് നീണ്ടുപോകും.
  ഉള്‍ക്കൊള്ളാനാകാത്ത സംഭവങ്ങള്‍ ധാരാളമായി കടന്നുവന്നുകൊണ്ടായിരിക്കും പുതിയ മാറ്റങ്ങള്‍ക്ക് വഴി തുറക്കുക എന്ന് എനിക്ക് തോന്നുന്നു. നിലവിലുള്ള ശീലിച്ച ശീലങ്ങള്‍ക്ക്‌ നേരെ എതിരാവുമ്പോള്‍ പ്രതേകിച്ചും.

  ReplyDelete
  Replies
  1. ഏട്ടാ ഈ വിലപ്പെട്ട അഭിപ്രായത്തിന് നന്ദിയും സ്നേഹവും അറിയിക്കട്ടെ

   Delete
 4. കുറെ നാളുകള്‍ക്ക് ശേഷം കണ്ടതില്‍ സന്തോഷം

  ReplyDelete
  Replies
  1. സന്തോഷം അജിത്തേട്ടാ

   Delete
 5. നന്നായി ട്ടോ .
  കുറച്ച് പറഞ്ഞാലും പറഞ്ഞത് നന്നായാല്‍ മതിയല്ലോ

  ReplyDelete
  Replies
  1. നന്ദി മന്‍സൂറിക്ക

   Delete
 6. ഇന്നലെ വന്നു വായിച്ചതാണ്.
  പക്ഷെ അപ്പൊ ഒന്നും പറയാന്‍ പറ്റിയില്ല.ഇടയ്ക്ക് ഈ നെറ്റ് പറ്റിച്ചു .
  മന്‍സൂര്‍ പറഞ്ഞ പോലെ തന്നെ ആറ് വരിയില്‍ പറയാനുള്ളത് പറഞ്ഞു.
  ഞാനും ഓര്‍ത്തു എവിടെ പോയെന്ന് .
  വീണ്ടും കണ്ടപ്പോ വല്യേ സന്തോഷം.
  പുതിയ വര്‍ഷത്തിന്‍റെ ആശംസ ഇനിയും പറയാലോ ലെ?

  ReplyDelete
  Replies
  1. ഉമ ന്നെ ഓര്‍ത്തു എന്നറിഞ്ഞതില്‍ ‍ സന്തോഷം. .തിരിച്ചും ആശംസിക്കുന്നു ഒരു നല്ല വര്ഷം. ഇവിടേം നെറ്റ് എപ്പോഴും പണിമുടക്കിലാ. ഈ വരവിനു ,സ്നേഹത്തിനു നന്ദി ഉമ.

   Delete
  2. This comment has been removed by the author.

   Delete
 7. 'സ്വസ്തി തേടണം ..................
  നിരന്തരമായ മൃഗീയ കണ്ണുകളില്‍ നിന്നകന്ന് ..
  പെണ്ണായി പോയല്ലൊ എന്ന ഭീതിയില്ലാതെ ..'

  ആണായിപ്പിറന്നവരുടെ മനസ്സില്‍ തന്നെ തറക്കണം ഈ വികാരതീവ്രമായ വരികള്‍.
  നന്ദി സോദരീ..

  ReplyDelete
  Replies
  1. നന്ദി മൊയ്ദീന്‍ .

   Delete
 8. സ്ത്രീയെ അപമാനിക്കുന്ന തരത്തില്‍ എന്തെങ്കിലും പ്രശനം ഉണ്ടായാല്‍ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്ത് ചെയ്ത് ... ഒടുവില്‍ കേട്ടിരിക്കുന്നവനും തോന്നും താനും തെറ്റുകാരന്‍ ആണെന്ന് .
  സ്ത്രീകള്‍ക്ക് മൊത്തത്തില്‍ തോന്നും ഈ പുരുഷന്മാര്‍ എല്ലാവരും പീഡിപ്പിക്കാന്‍ നടക്കുന്നവര്‍ ആണെന്ന് . മാധ്യമങ്ങളുടെ തള്ളിക്കയറ്റംമൂലം സംഭവിച്ച ഒരു കുഴപ്പം .

  നാട്ടില്‍ നന്മയുള്ള മനുഷ്യര്‍ ഉണ്ടാവട്ടെ .....

  ReplyDelete
 9. കുറെ അധികം നല്ല മനുഷ്യര്‍ക്കിടയില്‍ ചിലരുടെ പരാക്രമം മൊത്തത്തില്‍ ,അപമാനവും,ഭയവും ജനിപ്പിക്കുന്നുണ്ട് എന്നത് വാസ്തവം. നന്ദി അമൃതം ഗമയ.

  ReplyDelete
 10. പെണ്ണായി പോയതില്‍ ഭീതിയല്ല
  അഭിമാനമാണ് വേണ്ടത്
  സ്ത്രീകള്‍ തന്നെയാണ് അതിനു മുന്‍കൈ എടുക്കേണ്ടത്
  (ശക്തം ഈ വരികള്‍ ...ആശംസകള്‍)

  ReplyDelete
  Replies
  1. നന്ദി ഇസ്മയില്‍ .

   Delete
 11. പ്രിയപ്പെട്ട നീലിമ,
  ഇപ്പോഴാ കണ്ടത്
  നൂറു വരികള്‍ ആറു വരിയില്‍ ഭംഗിയായി ഒതുക്കി വച്ചു തീവ്രമായ വാക്കുകളാല്‍.
  വളരെ വളരെ സന്തോഷം വീണ്ടും എഴുതുന്നതില്‍.
  മൃഗീയ കണ്ണുകളില്‍ നിന്നും ഒളിച്ചോടുന്നതിനേക്കാള്‍ ദീരമായി നേരിടുകയാണ് നല്ലത്
  ആ മൃഗങ്ങള്‍ ഭീരുക്കള്‍ ആണെന്നാണ് എന്റെ അറിവ് :)
  സ്നേഹത്തോടെ,
  ഗിരീഷ്‌

  ReplyDelete
 12. സന്തോഷം ഗിരീഷ്‌

  ReplyDelete
 13. മഞ്ഞുതുള്ളി പോലെ, ചെറുതെങ്കിലും ലോകമൊന്നാകെ പ്രതിഫലിപ്പിച്ച് ! കൂടുതലെഴുതുക, വാക്കുകൾ ലക്ഷ്യവേധിയാണ്‌.


  ReplyDelete
  Replies
  1. നന്ദി ശശികുമാര്‍ ..

   Delete
 14. പ്രിയപ്പെട്ട നീലിമ,

  സുപ്രഭാതം !

  വീണ്ടും എഴുത്തിന്റെ ലോകത്തിലേക്ക്‌ സ്വാഗതം !

  പെണ്ണായി പിറന്നതില്‍ അഭിമാനിക്കുക. ഉയരങ്ങളുടെ അവസരങ്ങള്‍ തുല്യം.

  അമൃതയുമായുള്ള ഇന്റര്‍വ്യൂ ഇന്ന് ഏതോ ചാനലില്‍ ഉണ്ട്‌ .

  കുഞ്ഞു കവിത ,ഗംഭീരം !ആശംസകള്‍ !

  സസ്നേഹം,

  അനു

  ReplyDelete
  Replies
  1. നന്ദി അനുപമ.

   Delete
 15. ഇന്നത്തെ ദൈനംദിന ജീവിതത്തില്‍ കേള്‍ക്കുന്ന വാര്‍ത്തകള്‍ ഇങ്ങിനെയൊക്കെ ആരെയും ചിന്തിപ്പിക്കും. ''വിവേക ബുദ്ധിയുള്ള മനുഷ്യന്‍'' (?) മൃഗത്തേക്കാള്‍ താഴെ പോയി കാട്ടിക്കൂട്ടുന്ന കാര്യങ്ങള്‍.
  ബ്ലോഗ്‌ ചിന്തോദ്ധീപകം. ഭാവുകങ്ങള്‍.

  ReplyDelete
  Replies
  1. നന്ദി , ഡോ.പി. മാലങ്കോട്

   Delete
 16. എന്തിനാണ്‌ ഭീതി. ഭീതിയാണ്‌ പ്രശ്നം. സധൈര്യം അഭിനവ ഉണ്ണിയാർച്ചയായി മുന്നോട്ടു പോവുക.
  എല്ലാ ഭാവുകങ്ങളും നേരുന്നു.

  ReplyDelete
 17. നന്ദി ഈ സപ്പോര്ടിനു .

  ReplyDelete
 18. ആദ്യമായി വരുന്നു.

  പറയാനുള്ളത് മുഴുവനും ഈ നാല് വരിയില്‍ ഒതുക്കുന്നത് ഒരു സിദ്ധി തന്നെ ആണ് കേട്ടോ..
  ഇന്നിപ്പോള്‍ ആണിനെ പെണ്ണും പെണ്ണിനെ ആണും ഭയക്കണം എന്നായിട്ടുണ്ട്. നല്ല വരികള്‍
  ആശംസകള്‍

  ReplyDelete
  Replies
  1. ഈ ആദ്യ വരവിനും കമന്റിനും നന്ദി

   Delete
 19. സ്വസ്തി തേടണം .....

  കൂട്ടിനു പെണ്ണായി പിറന്ന എല്ലാവരെയും (നല്ലവരായ ..) വിളിച്ചോളൂ .. അവരും തേടട്ടെ സ്വസ്തി. :)

  ReplyDelete
 20. hmm .. നന്ദി സംഗീത്

  ReplyDelete
 21. കണ്ണും കാതും പൂട്ടി, കാഴ്ചകളെ മറച്ചാൽ, കേൾവികളെ അറുത്താൽ
  ഒരാൾക്ക് സ്വസ്തി നേടാനാവുമോ ?
  അതൊരു വല്ലാത്ത(!) പുതിയ അറിവാണല്ലോ ?
  അങ്ങനെ കാഴ്ചകളേയും കേൾവിയേയും തടഞ്ഞുകൊണ്ട്
  നമുക്കൊരിക്കലും സ്വസ്തി നേടാനാവും എന്ന് ഞാൻ കരുതുന്നില്ല.
  ഇവയെ എല്ലാം ഫലപ്രദമായി ഉപയോഗിച്ചുകൊണ്ട് നാം
  സ്വസ്തി നേടാൻ ശ്രമിക്കണം, അതിന് അവയെയൊന്നും മറയ്ക്കാതെ തന്നെ
  മനസ്സിൽ നിന്ന് 'വെറും' പെണ്ണാണെന്ന ചിന്തയെ മാറ്റി,
  താനുമൊരു 'പെണ്ണാ'ണെന്ന് വിശ്വസിക്കുകയും അതിനനുസരിച്ച് പ്രവർത്തിക്കയും
  ചെയ്താൽ സ്വസ്തിയൊക്കെ താനേ വരും.!
  ആശംസകൾ.

  ReplyDelete
 22. കുറച്ചു വരികളില്‍ എല്ലാം ഉണ്ടല്ലോ !

  ReplyDelete
 23. അൺഗനെ ഒരു നല്ല കാലത്തിനായി നമുക്ക് കാത്തിരിയ്ക്കാം ... അല്ലേ....? പ്രതീക്ഷകളോടെ....:)

  ReplyDelete