Monday, 20 August 2012

നീറ്റല്‍

'ഇന്നലെയാണ് കടല്‍ തീരത്ത്‌  പോകുന്നത് '...
പാതിമറഞ്ഞ ഓര്‍മ്മയുടെ നാല് കാല്‍പ്പാടുകള്‍
തിരതട്ടി തകരാതെ തെളിഞ്ഞ് കിടപ്പുണ്ട് ..
കാലമെടുത്തൊന്ന് മായ്ച്ചു നോക്കി
ഉണങ്ങാത്ത മുറിവില്‍ ഉപ്പുരസം തൊട്ടൊന്ന് നീറ്റി
പ്രണയം ഒരു ശംഖിനുള്ളില്‍ കടലിനെ  തന്ന്
നാളേക്കായി  പിരിഞ്ഞു പോയി .. ..

49 comments:

 1. 'ഇന്നലെയാണ് കടല്‍ തീരത്ത്‌ പോകുന്നത് '...

  ഇങ്ങിനെ തന്നെയാണോ അതോ "ഇന്നലെയാണ് കടല്‍ തീരത്ത് പോയത് " എന്നാണോ..?

  ഒരു പക്ഷെ മറ്റേതേലും അര്‍ത്ഥം അതിലുണ്ടോ എന്നെനിക്കറിയില്ല.
  "പോയത് "എന്ന് ചേര്‍ത്ത് വായിക്കുമ്പോള്‍ ആണ് എന്‍റെ വായന പൂര്‍ണ്ണമാകുന്നത്.
  നന്നായിട്ടുണ്ട്

  ReplyDelete
  Replies
  1. ഇന്നലെയാണ് പോകുന്നത്
   എന്നത്, പോകാന്‍ കഴിഞ്ഞില്ല ,കുറെ കാലങ്ങള്‍ക്ക് ശേഷം ഇന്നലെയാണ് പോയത് എന്നാണു ഉദ്ദേശിച്ചത്.
   നന്ദി ഇക്ക...

   Delete
 2. പിരിഞ്ഞു പോയ പ്രണയം നാളെ തിരികെയെത്തുമ്പോഴേക്കും ശംഖിനുള്ളിലെ കടല്‍ ഒരു മുത്തായി മാറട്ടെ... സ്നേഹം ഉറഞ്ഞുകൂടിയൊരു പൊലിമയാര്‍ന്ന ഒരു മുത്ത്...

  നന്നായിട്ടുണ്ട് നീലിമാ...

  ReplyDelete
  Replies

  1. ഇനിയുമത് മുത്താകുമോ? അങ്ങനൊരു പ്രതീക്ഷ ?

   Delete
 3. മനസ്സിന്റെ കടല്‍ തീരം-
  ഇടക്ക് തിരയടിച്ചുണരും ..
  പ്രണയം പകുത്തു പൊയ നിമിഷങ്ങളേ
  മടക്കി കൊണ്ടു വരും ..
  കാലത്തിന്റെ കൈകള്‍ കൊണ്ട് ഓര്‍മകളേ
  ഒന്നു നീറ്റിക്കും , എന്നിട്ട് പതിയെ പിന്‍ വാങ്ങും ..
  നീറുന്നതും , അതു പ്രണയത്തില്‍ . ഒരു സുഖാണ് നീലിമാ ...!

  ReplyDelete
  Replies
  1. ഈ തീരത്ത്‌ നില്‍ക്കുമ്പോള്‍ ,
   ഓര്‍മ്മകള്‍ ഇങ്ങനെ സര്‍വ്വ ശക്തിയോടെ തിരയടിച്ചു പതഞ്ഞു പൊങ്ങി.
   വയ്യ. ഈ നീറ്റലിനു ഒരു സുഖവുമില്ല റിനി.

   Delete
 4. നീറുന്നുണ്ടെങ്കില്‍ ഞാന്‍ വരുന്നില്ല
  കടല്‍ത്തീരത്ത് പോണത് നീറാനാ.......??

  (എന്നാലിം കൊള്ളാട്ടോ)

  ReplyDelete
  Replies
  1. :) ഇനിയും പോകുന്നില്ല അവിടേക്ക്..
   നീറുന്നതു എനിക്കും തീരെ ഇഷ്ട്ടല്ല..

   Delete
 5. നന്നായിട്ടുണ്ട് നീലിമാ...
  ഓണാശംസകള്‍

  ReplyDelete
 6. നന്ദി. നിധീഷിനും ഓണാശംസകള്‍ .

  ReplyDelete
 7. നീലിമാ,
  ഇന്നൊരു നാളേയ്ക്കു ശംഖിനുള്ളിലെ കടല്‍ മതിയാകില്ല, എങ്കിലും നാളെ വരുമ്പോള്‍ പരിഭവം തീര്‍ക്കാല്ലോ....

  ReplyDelete
  Replies
  1. ഈ വഴി വന്നതിനും,അഭിപ്രായത്തിനും നന്ദിയും സ്നേഹവും.ഒപ്പം ഓണാശംസകളും..

   Delete
 8. നന്നായിട്ടുണ്ട് നീലിമാ...
  ഓണാശംസകള്‍

  ReplyDelete
  Replies
  1. നന്ദി മൊഹി .തിരിച്ചും ഓണാശംസകള്‍ നേരുന്നു.

   Delete
 9. "ഉണങ്ങാത്ത മുറിവില്‍ ഉപ്പുരസം തൊട്ടൊന്ന് നീറ്റി
  പ്രണയം ഒരു ശംഖിനുള്ളില്‍ കടലിനെ തന്ന്
  നാളേക്കായി പിരിഞ്ഞു പോയി"

  നല്ല വരികള്‍ നീലിമ...
  പ്രണയം നൊമ്പരം ആകുമ്പോള്‍ കാഴ്ചകള്‍ പോലും ഓര്‍മ്മകളുടെ ചിറകിലേറി ഒരു നീറ്റലായി മാറുന്നു... ഉണങ്ങാത്ത മുറിവുകള്‍ ഹൃദയത്തില്‍ അവശേഷിക്കുന്നിടത്തോളം കാലം നിനക്കായി വെച്ച് നീട്ടുന്നത് എന്നും നീറ്റല്‍ ആയിരിക്കും...

  ReplyDelete
  Replies
  1. ശരിയാണ് മഹേഷ്‌.
   എവിടെയൊക്കെ അലഞ്ഞാലാണ് മരണമില്ലാത്ത ഓര്‍മകളില്‍ നിന്നൊന്നു ഒളിക്കാന്‍ സാധിക്യ?
   സന്തോഷം ഇവിടേയ്ക്ക് വന്നതിനും ഈ വരികള്‍ക്കും.
   ഓണാശംസകള്‍ .

   Delete
 10. നല്ല കവിതകള്‍. ഓണപ്പൂ ചൂടി ഓണപ്പുക്കളമിട്ടു ഓണസദ്യയും ഉണ്ടുകഴിയുമ്പോള്‍ നീറ്റലെല്ലാം മാറും കേട്ടോ. ഓണാശംസകള്‍.

  ReplyDelete
  Replies
  1. അങ്ങനെ സംഭവിക്വോ ? എങ്കില്‍ എത്ര നന്നായേനെ.
   ഗിരീഷിനും സന്തോഷം നിറഞ്ഞോരോണമായിരിക്കട്ടെ.

   Delete
 11. ഓര്‍മ്മകള്‍ മനസ്സിലെ മുറിവുകളില്‍ ലവണ
  ബാശ്പ്പങ്ങളായി അലിഞ്ഞുറങ്ങുമ്പോള്‍..
  മറവിയിലലിയാന്‍ മടിക്കുന്ന പ്രണയം
  ഒരു മരണമില്ലാത്ത നീറ്റലാണ്‌....
  ആ നീറ്റലിലൂടെയാണ് നാം നമ്മെ തിരിച്ചറിയുന്നത്‌...
  നല്ല വരികള്‍ നീലിമ ...ആശംസകള്‍..

  ReplyDelete
  Replies
  1. ഓര്‍ക്കാന്‍ വേറൊന്നും ഇല്ലാതാകുമ്പോള്‍, അല്ലെങ്കില്‍ വേറൊന്നും ഇതിനെക്കാള്‍ തീവ്രമായി
   മനസ്സില്‍ പതിയാത്തിടത്തോളം ഈ നീറ്റല്‍ ഇങ്ങനെ തന്നെ ഒരു കൂട്ടുള്ളത് പോലെ.
   നന്ദി ഷലീര്‍.

   Delete
 12. ആ ശംഖ് നീ ചെവിയോടു ചേര്‍ത്തുനോക്കൂ പ്രണയത്തിന്റെ തിരയിളക്കം ഒരു പ്രണവമായി കേള്‍ക്കാം

  ആശംസകള്‍

  ReplyDelete
  Replies
  1. എന്റെ കാതില്‍ ഞാന്‍ അത് കേള്‍ക്കുന്നുണ്ട് ഗോപന്‍.

   Delete
 13. പ്രണയം ശംഖിനുള്ളിൽ കടലിനെ തന്ന്.... ഹോ,എന്നാ കിടിലൻ ഉപമ.. 1000likes..

  അടിച്ചു പിരിയാത്ത/ചീറ്റ് ചെയ്യപ്പെടാത്ത എല്ലാ പ്രണയങ്ങളും മനസ്സിലൊരു കടലവശേഷിപ്പിക്കും, അലകളൊടുങ്ങാത്ത ആഴിയുമായ് നാം മരിക്കുവോളം......

  ReplyDelete
  Replies
  1. അതുകൊണ്ട് തന്നെ കടലിരമ്പുന്നുണ്ട്‌ മനസ്സില്‍. അലയൊടുങ്ങാതെ.
   നന്ദി കണ്ണന്‍ .

   Delete
  2. ഞാൻ ഈ കവിത എന്റെ പോസ്റ്റിൽ ക്വോട്ട് ചെയ്തിട്ടുണ്ട് കേട്ടോ, അനുവാദം ചോദിച്ചിട്ടില്യ.. :) പ്രശ്നാണേൽ പറയണേ..

   Delete
  3. നോ പ്രോബ്ലം കേട്ടോ.

   Delete
 14. ഞാനും ചിലതൊക്കെ എഴുതിവച്ചിട്ടുണ്ട്‌.
  http://gireeshks.blogspot.in/
  അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പ്രതീക്ഷിക്കുന്നു.
  അനുഗ്രഹിക്കുമോ?

  ReplyDelete
  Replies
  1. ഗിരീഷ്‌, ബ്ലോഗ്‌ കണ്ടു. അഭിപ്രായവും ഇട്ടിട്ടുണ്ട്.

   Delete
  2. വളരെ നന്ദി. ഇനിയും വരണേ.

   Delete
 15. പ്രണയം ഒരു ശംഖിനുള്ളില്‍ കടലിനെ തന്ന്
  നാളേക്കായി പിരിഞ്ഞു പോയി
  nice...

  ReplyDelete
  Replies
  1. നന്ദി സാജന്‍ .

   Delete
 16. കൊള്ളാം . എങ്കിലും കാത്തിരിപ്പ് എന്ന കവിത കൂടുതല്‍ മനോഹരം ആയി.
  കാലമെടുത്തൊന്നു മാച്ചു നോക്കി ... അര്‍ത്ഥമില്ലാത്ത വരികളല്ലേ ?
  തുടര്‍ന്ന് എഴുതുക. ആശംസകള്‍

  ReplyDelete
  Replies
  1. കാലമെടുത്തു മായ്ച്ചു നോക്കിയെന്നത് ശരി തന്നെയാണ് ചേട്ടാ .കാലം കൊണ്ടേ മനസിലെ മുറിവുകള്‍ മായ്ക്കുവാനാകു.
   എന്നിട്ടും മായാതെ മുറിവുകള്‍ ബാക്കിയുണ്ട് .അഭിപ്രായത്തിനു നന്ദി അറിയിക്കട്ടെ

   Delete
 17. കണ്ണന്റെ ബ്ലോഗ്‌ വഴിയാണ് ഞാനിവിടെ എത്തിയത്.കുറച്ചു കൂടെ പറഞ്ഞാല്‍ ഈ വരികളാണ് എന്നെ ഇങ്ങോട്ട് എത്തിച്ചത്.
  "പ്രണയം ഒരു ശംഖിനുള്ളില്‍ കടലിനെ തന്ന്
  നാളേക്കായി പിരിഞ്ഞു പോയി."
  എത്ര ദൂരെക്ക് പോയാലും ഇടക്കെടുത്തു കാതോടു ചേര്‍ക്കുമ്പോള്‍ ആ പ്രണയം നമ്മള്‍ അറിയുന്നില്ലേ???....
  ഇനിയും എഴുതണം.ഒരു വായനക്കാരി റെഡി..ആശംസകളോടെ മനു

  ReplyDelete
  Replies
  1. ഒരുപാട് നന്ദി മാനസി ഈ വരവിനും ഈ നല്ല മനസിനും.
   ശരിയാണ് ഈ ജന്മം മുഴുവന്‍ ആ ഓര്‍മ്മകള്‍ ഇങ്ങനെ നീറ്റിക്കൊണ്ടിരിക്കും.

   Delete
 18. നീലിമയുടെ കവിതകള്‍ വായിച്ചു...

  ഏറ്റവും ഇഷ്ട്ടമായത് നീര്‍ച്ചാലുകള്‍ തന്നെ ...

  എഴുതി വളരും തോറും കവിതയുടെ നീളം കുറഞ്ഞാല്‍ ശരിയാവില്ല ട്ടോ ...

  ആശംസകള്‍

  ReplyDelete
  Replies
  1. നീണ്ട കവിതകള്‍ വായിക്കാന്‍ ഈ ഞാന്‍ ഉള്‍പ്പെടെ ആര്‍ക്കും അത്ര താല്‍പ്പര്യമില്ല ഏട്ടാ.
   വായിച്ചു അഭിപ്രായം അറിയിച്ചതിനു ഒരുപാട് നന്ദി.

   Delete
 19. ഈ കവിത ഉള്ളിലൊരു തിരയുണർത്തി. നെഞ്ചിലെ ശംഖിലെ മായാത്ത കടലിന്റെ തിര.... നന്നായി.

  ReplyDelete
  Replies
  1. ഈ നല്ല വാക്കുകള്‍ക്ക് ഒരുപാടു നന്ദി...

   Delete
 20. പ്രിയപ്പെട്ട സുഹൃത്തെ,

  പുതിയ പോസ്റ്റ്‌ (കോലം കെട്ടല്‍) കണ്ടുവോ? നന്നായാലും ഇല്ലെങ്കിലും അഭിപ്രായം പറയണേ.
  http://gireeshks.blogspot.in/

  സ്നേഹത്തോടെ,
  ഗിരീഷ്‌

  ReplyDelete
  Replies
  1. അഭിപ്രായം പറഞ്ഞിട്ടുണ്ട്.

   Delete
 21. കാലമെടുത്തൊന്ന് മായ്ച്ചു നോക്കി
  ഉണങ്ങാത്ത മുറിവില്‍ ഉപ്പുരസം തൊട്ടൊന്ന് നീറ്റി
  പ്രണയം ഒരു ശംഖിനുള്ളില്‍ കടലിനെ തന്ന്
  നാളേക്കായി പിരിഞ്ഞു പോയി ..
  നല്ല വരികള്‍ , ചെറിയ വാക്കുകളില്‍ ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു . ആശംസകള്‍ നീലിമ !

  ReplyDelete
  Replies
  1. ഒരിക്കലും ഉണങ്ങാത്ത മുറിവുമായി ജീവിക്കാന്‍ വിധിക്കപ്പെട്ട ചില ജന്മങ്ങളുണ്ട്.
   നന്ദി ജോമോന്‍ .

   Delete
 22. ചിലപ്പോഴെല്ലാം ചില ഓര്‍മകളും, സാഹചര്യങ്ങളും നമ്മുക്ക് നീറ്റല്‍ ഉള്ളവക്കുന്ന ചിന്തകള്‍ സമ്മാനികാറുണ്ട്. അതുപോലൊന്ന് ചെറിയ വരികളില്‍ വളരെ കവ്യാന്മാകമായി അവതരിപ്പിചിരിക്കുന്നു. വളരെ നന്നായിട്ടുണ്ട്..

  ReplyDelete
  Replies
  1. ചില ഓര്‍മകളുടെ നീറ്റല്‍ അന്ത്യം വരെയും.
   നന്ദി റോബിന്‍.

   Delete
 23. അയ്യോ ഞാന്‍ കണ്ടില്യാലോ ഈ സുന്ദരമായ വാക്കുകളെ.
  ....നിക്ക് വെഷമായിട്ടോ വൈകി എത്തിയതില്‍.
  എനിക്കും ഇതന്ന്യാ ഇഷ്ടായെ.
  എല്ലാരും പറഞ്ഞ ഈ വരികള്‍..

  "പ്രണയം ഒരു ശംഖിനുള്ളില്‍ കടലിനെ തന്ന്
  നാളേക്കായി പിരിഞ്ഞു പോയി .. .."
  അതിനു ഗോപന്‍ പറഞ്ഞ അഭിപ്രായവും ഏറെ ഇഷ്ടം.
  ഞാനും ഈ കൂടെ കൂടിട്ടോ.

  ReplyDelete
  Replies
  1. ഉമ ,സന്തോഷം ഈ വരവിനും കൂടെ കൂടിയതിനും

   Delete
 24. ഏതാനും വരികളില്‍ ഒളിഞ്ഞുകിടക്കുന്ന അര്‍ത്ഥവ്യാപ്തി ഇതില്‍ കണ്ടു -നീറ്റലിന്റെ വേദന കണ്ടു.
  ഭാവുകങ്ങള്‍.

  ReplyDelete