Wednesday, 25 July 2012

കാത്തിരിപ്പ്


കാത്തിരിപ്പിന്റെ ദൈര്‍ഘ്യം ..
മൗനത്തിന്റെ നീണ്ട നിശബ്ദത..
ദീര്‍ഘ നിശ്വാസ്സത്തിന്റെ ഇടവേളകള്‍ ..
മരുന്നു കൂട്ടുകളുടെ രൂക്ഷ ഗന്ധം ..
എന്നിട്ടും , അവനെന്നെ തനിച്ചാക്കി പോയെന്ന്..!
മൗനത്തെ  കൂട്ടിനിരുത്തി  , ഒടുങ്ങാത്ത കാത്തിരിപ്പ് നല്‍കി .

28 comments:

 1. കാത്തിരിയ്ക്കൂ അപ്പോള്‍...

  ReplyDelete
  Replies
  1. എന്തിനൊക്കെയോ ,ആര്‍ക്കോക്കെയോ വേണ്ടീട്ടു ? .

   Delete
 2. അടുത്ത ജന്മം വരെ കാത്തിരിപ്പിന് നീളം കൂടുമോ ?
  രോഗാതുരമായ ചിന്തകള്‍ക്ക് കൂട്ടിരിക്കുന്ന മനസ്സ്
  അല്ലെങ്കില്‍ പ്രീയതമന് വേണ്ടീ ആശുപത്രി വരാന്തയില്‍
  മൗനം കുടിച്ച യാമങ്ങള്‍ ...
  ഒടുവില്‍ ഒരു യാത്ര പൊലും പറയാതെ കാത്തിരിപ്പിന്റെ
  ദൈര്‍ഘ്യം തീര്‍ത്ത് പൊയ് മറഞ്ഞ സ്നേഹം ..
  ഒരു നിശബ്ദ ഗദ്ഗദമുണ്ട് വരികളില്‍ ..

  ReplyDelete
  Replies
  1. ഏതു തരം പോസ്റ്റ്‌ ആയിക്കോട്ടെ ശ്രദ്ധയോടെ വായിച്ചു ആത്മാര്‍ഥമായി കമന്റ്‌ ഇടുന്ന റിനിയുടെ നല്ല മനസ്സിന് ഹൃദയത്തില്‍ തൊട്ടു നന്ദി അറിയിക്കട്ടെ.

   Delete
 3. മനുഷ്യന്‍ മനുഷ്യന്‍ അല്ലാതായിക്കൊണ്ടിരിക്കുന്ന കാലമാണ്. അവനവന്‍ എന്ന ചിന്തക്ക് അപ്പുറം നീങ്ങാങ്ങാതായിരിക്കുന്ന മനസ്സുകള്‍ക്ക് കാത്തിരിപ്പിനെക്കുറിച്ചാലോചിക്കാന്‍ എവിടെ നേരം.....

  ReplyDelete
  Replies
  1. ശരിയാണ് അങ്ങ് പറഞ്ഞത്. സ്വാര്ധത പെരുകി.

   Delete
 4. നെഞ്ചു തകർക്കുന്ന വിധിയുടെ കൊടുംകാറ്റ്‌ അനന്തമായ കാത്തിരിപ്പിന്റെ കദനകാലത്തിലേക്ക്‌ നയിക്കുന്നു.ഒരു പക്ഷെ, കുറെയേറെ കാത്തിരിപ്പുകളുടെ ആകെത്തുകയാണ്‌ ഓരോ ജന്മവും. ഒടുങ്ങാത്ത കാത്തിരിപ്പിന്റെ അടങ്ങാത്ത നൊമ്പരം വരികളിലൊളിഞ്ഞിരിക്കുന്നു.

  ReplyDelete
  Replies
  1. കുറെയേറെ കാത്തിരുന്നു .ഫലം ഉണ്ടായില്ല. വായിച്ചതിനും ഈ നല്ല കമെന്റിനും സ്നേഹപൂര്‍വ്വം നന്ദി അറിയിക്കട്ടെ.

   Delete
 5. വിരഹ വേദനയാണല്ലോ വരികളിൽ നീലിമ.. കൊച്ചു വരികൾ അർത്ഥ സമ്പുഷ്ടം

  <<<<<<>>>>> ഇത് കണ്ണൂരാൻ തന്ന ഉപദേശമാണല്ലോ? ഇതാണ് സ്വന്തം ബ്ലോഗ് മാർക്കറ്റിംഗിനുള്ള എളുപ്പവഴി.

  എന്റെ ബ്ലോഗിലെ കമെന്റ് കണ്ട് പിറകെ വന്നതാണ്, ഫോളോ ചെയ്തിട്ടുണ്ട്, സമയ ലഭ്യതക്കനുസരിച്ച് വീണ്ടും വരാം...

  ഫേസ്ബുക്കിൽ കയറാറുണ്ടെങ്കിൽ മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പിൽ അംഗമാകൂ.. ചേരാൻ താല്പര്യമുണ്ടെങ്കിൽ മെയിൽ അയക്കൂ...http://www.facebook.com/groups/malayalamblogwriters/

  ReplyDelete
  Replies
  1. വിരഹമാണ്.നിറയെ വിരഹം.അതൊന്നു മറക്കാനാണ് വീണ്ടും ഈ വഴിയെ. ഈ സ്നേഹത്തിനു നന്ദി.

   Delete
 6. നീലിമാ, അവന്‍ വരും വരാതിരിക്കില്ല..കാതിരിപ്പ് ഒരു സുഖമുള്ള ഏര്‍പ്പാടാ..നന്ദി കവിതക്കും ..നീലിമക്കും...

  ReplyDelete
  Replies
  1. വരും വരാതിരിക്കില്ലാ ല്ലേ ? ഏതെങ്കിലുമൊരു ജന്മത്തില്‍.

   Delete
 7. വരും വരാതിരിക്കില്ലാ

  ReplyDelete
 8. ഇപ്പോഴാണു വരാൻ കഴിഞ്ഞത്..
  കവിത നന്നായിരിക്കുന്നു...
  മരുന്നു കൂട്ടുകളുടെ രൂക്ഷ ഗന്ധം..എന്നിട്ടും..! ആ വാക്ക് മനസ്സിൽ കൊണ്ടു

  ReplyDelete
  Replies
  1. നന്ദി ജാനകി.

   Delete
 9. ഇങ്ങനെ കള്ളം പറയരുത്
  മൌനം നിശബ്ദമോ ?
  ചെവിയോര്‍ക്കൂ ? മൌനം ഏറ്റവും വലിയ കാഹളം ആണ്.
  എങ്കിലും ഈ ആറുവരികള്‍ നന്നായി കേട്ടോ

  ReplyDelete
  Replies
  1. അങ്ങ് പറഞ്ഞതാണ് ശരി. മൌനം ഏറ്റം വലിയ കാഹളം.

   നന്ദി ഈ വഴി വന്നതിനും ,ഈ നല്ല അഭിപ്രായത്തിനും.

   Delete
 10. മരുന്ന് കൂട്ടിന്റെ രൂക്ഷ ഗന്ധത്തിനിടയില്‍ നിമിഷാര്‍ദ്ധമെങ്കിലും പ്രിയനുവേണ്ടിയുള്ള കാത്തിരിപ്പിന് യുഗദൈര്‍ഘ്യം കാണും.
  ഒടുവില്‍ തനിച്ചാകപ്പെടലിന്‍റെ ലോകത്ത് ഒറ്റയ്ക്കാക്കിയപ്പോള്‍ മൌനമെങ്കിലും കൂട്ടിനുണ്ടല്ലോ...

  ReplyDelete
  Replies
  1. വിരഹമാണല്ലോ നിത്യ മിക്കവാറും പോസ്റ്റുകളില്‍ ? നൊമ്പരം നല്ല സൃഷ്ട്ടികള്‍ സമ്മാനിക്കും.

   Delete
  2. വിരഹമനുഭവിക്കാത്ത ജന്മങ്ങളുണ്ടോ നീലിമാ ഭൂവില്‍?? പക്ഷെ ഇവിടുത്തത്രയും വരുമെന്ന് തോന്നുന്നില്ല... നൊമ്പരങ്ങള്‍ (എനിക്ക്) നല്ല സൃഷ്ടി തരുമോ? ഇല്ലെന്നാണ് വിശ്വാസം..

   Delete
 11. കാത്തിരിപ്പ്...ഒരു സുഖമുള്ള...അനുഭൂതിയാണ്...
  പക്ഷെ...
  ജീവിതം...കാത്തിരിക്കുന്നത്...എന്തിനെയാണ്...?
  ഞാന്‍ പറയും മരണത്തെയാണെന്ന്......."
  ആ..കാത്തിരിപ്പ്..പക്ഷെ...മനസ്സിനെ അസ്വസ്ഥമാക്കും...ല്ലേ..?

  ReplyDelete
  Replies
  1. മരണത്തെ നാമം കാത്തിരിക്കുന്നില്ല .അതിനൊരു സുഖവുമില്ല..മരണം അറിയാതെ അറിയാതെ വന്നു ചേരുന്നതാണ് . അങ്ങനെ വിശ്വസിക്കാനാണ് നാമെല്ലാം ശ്രമിക്കുന്നത് . ഓരോ നിമിഷവും മറ്റെന്തിനോ ഒക്കെ വേണ്ടിയുള്ള കാത്തിരിപ്പാണ് ജീവിതം...നന്ദി..

   Delete
 12. ഓഫ്‌ ടോപ്പിക്ക്:

  പ്രിയസ്നേഹിതര്‍ക്ക്, അവരുടെ ബന്ധുക്കള്‍ക്ക് പിന്നെ ഏവര്‍ക്കും വര്‍ണ്ണാഭമായ, സ്വച്ഛന്ദമായ, സന്തോഷത്തിന്‍റെ, സമൃദ്ധിയുടെ, സമാധാനത്തിന്‍റെ ഒരു പുതുപുലരി...

  ReplyDelete
 13. നന്ദി നിത്യ ..തിരിച്ചും നേരുന്നു.

  ReplyDelete
 14. വരികള്‍ വല്ലാതെ നൊമ്പരപ്പെടുത്തി....

  ReplyDelete
  Replies
  1. വളരെ സന്തോഷം മുബി ഈ വഴി വന്നതിനു.

   Delete
 15. എന്തോ...ഒരിക്കലും തിരികെ വരില്ലെന്നറിഞ്ഞിട്ടും അവളെ ഞാന്‍ ഇപ്പോഴും കാത്തിരിക്കുന്നു. കാത്തിരിപ്പ് എനിക്കൊരിക്കലും മടുപ്പ് നല്‍കുന്നില്ല.. അതൊരു ആവേശമാണ് ...കൂടുതല്‍ കൂടുതല്‍ അവളെ സ്നേഹിക്കാനുള്ള ആവേശം...

  ReplyDelete