Tuesday 12 June 2012

നിറക്കൂട്ട്‌























പ്രിയ ചിത്രകാരാ ,,,
നീ,നിന്റെ കര്‍ത്തവ്യം തുടരു ,
മുഴുമിക്കാത്ത ചിത്രങ്ങള്‍ക്ക്--
പുതിയ നിറക്കൂട്ടുകള്‍ ചേര്ക്കു
പുതിയ ഭാവം പകരൂ ;
ക്യാന്‍വാസില്‍ പൂര്‍ത്തിയാക്കാത്ത
മുഖം ഒരു സ്ത്രീയുടെതാണോ ?
ആണെങ്കിലവളുടെ മാംസളമായ
കവിളുകള്‍ക്ക്,
പ്രശാന്തിയുടെ ഇളം ചുവപ്പോ അതോ
രൗദ്രതയുടെ കടും ചുവപ്പോ?
അവള്‍ടെ വിടര്‍ന്ന
കണ്ണുകള്‍ക്ക്‌
പ്രതീക്ഷാഭാവമോ അതോ
പ്രതികാര ജ്വാലയോ?
അവളുടെ ചുവന്നു തുടുത്ത ചുണ്ടില്‍
വശ്യതയുടെ പുഞ്ചിരിയോ അതോ
വഞ്ചനയുടെതോ ?
അവളുടെ പട്ടുപോലുള്ള
തലമുടിയില്‍
ആരോഗ്യത്തിന്റെ തള്ളിച്ചയോ അതോ
വറുതിയുടെ പാറിപ്പറക്കലോ  ?
ഇത്തരം ഭാവങ്ങളാണോ
നീ നിന്റെ ചിത്രങ്ങള്‍ക്ക് നല്‍കുന്നത്?
എങ്കില്‍,
പ്രീയ ചിത്രകാര...
നീ നിന്റെ കര്‍മ്മം മതിയാക്കൂ മതിയാക്കൂ .

14 comments:

  1. മറ്റുള്ളവരുടെ ബ്ലോഗിലും ചെന്ന് അവരുടെ പോസ്റ്റുകള്‍ വായിച്ചു അഭിപ്രായം പറയുക. അപ്പോള്‍ അവര്‍ നിങ്ങളെ തേടി വരും. നിങ്ങളുടെ പോസ്റ്റുകള്‍ കൂടുതല്‍ പേരിലേക്ക് എത്തും.

    >> ഒരിക്കല്‍ അവന്‍ അവളോട്‌ ചോതിച്ചു മഴ പെയ്യുന്നത് ഏതു രാഗത്തില്‍ ? അവള്‍ പറഞ്ഞു, "ശ്രീരാഗം" <<

    ചോദിച്ചു എന്നാക്കുമല്ലോ.
    ആശംസകള്‍

    ReplyDelete
    Replies
    1. അക്ഷരത്തെറ്റു കാണിച്ചു തന്നതിനും,ഈ ആദ്യ കമെന്റിനും ഒരുപാടു നന്ദി.

      Delete
  2. പാട്ടുകാരീ നല്ല വരികള്‍.... ചിത്രകാരന്‍ ചിത്രം വരയ്ക്കട്ടെ നിറുത്താതെ, ആ ഭാവങ്ങള്‍ അവന്‍റെ ഭാവന മാത്രമല്ലേ.... പാട്ടുകാരിയും പാട്ട് നിര്‍ത്താതിരിക്കുക.... ഇനിയുമേറെയെഴുതാന്‍ ആശംസകള്‍....

    ReplyDelete
  3. ആശയം നന്നായിരിക്കുന്നു.
    അത് ഒരു ചിത്രം വരയിലൂടെ അവതരിപ്പിച്ചപ്പോള്‍ ഒരു ചേര്‍ച്ചക്കുറവ് എനിക്ക് തോന്നിട്ടോ. ഞാനും ചെറുതായി ചിത്രം വരക്കും എന്നത് കൊണ്ടായിരിക്കാം അത്. ചിത്രത്തിന്റെ ഭംഗി എന്നത് സൗന്ദര്യം തന്നെയാണ്.

    പറയാന്‍ ഉദേശിച്ചത് വളരെ വ്യക്തമാണ്.
    ആശംസകള്‍.

    ReplyDelete
    Replies
    1. അങ്ങയുടെ ബ്ലോഗിലെ ഓരോ പോസ്റ്റും,എത്ര ഹൃദയസ്പര്‍ശിയാണ്.ഇവിടേയ്ക്ക് വന്നു കമെന്റ് ഇടാന്‍ കാണിച്ച നല്ല മനസിന്‌ നന്ദി.

      Delete
  4. പ്രിയപ്പെട്ട നീലിമ,

    സുപ്രഭാതം!

    ശ്രീരാഗത്തിന്റെ ഈണത്തില്‍ മുഴുകുമ്പോള്‍, ചിത്രകാരന് പൂര്‍ണ സ്വാന്തന്ത്ര്യം നല്‍കൂ...........ഭാവനയനുസരിച്ച്‌ വരയ്ക്കാന്‍.

    bhoolokatthilekku ഹൃദ്യമായ സ്വാഗതം !

    മനോഹരമായ ഒരു മഴ ദിവസം ആശംസിച്ചു കൊണ്ടു,

    സസ്നേഹം,

    അനു

    ReplyDelete
    Replies
    1. ഒരു ഓട്ടപ്പാച്ചിലിലാണ് ജീവിതം.ഇടയ്ക്കു കിട്ടുന്ന സമയം ബ്ലോഗ്‌ വായിക്കാന്‍ നോക്കും.
      അനുവിന്റെ ബ്ലോഗ്‌ കണ്ടു. ചിലതൊക്കെ വായിച്ചു.ഗൃഹാതുരതയോടെ എഴുതുന്നതെന്തും
      പണ്ടേ ഇഷ്ട്ടമാണ്. ഈ വഴി വന്നതിനും ആശംസകള്‍ക്കും നന്ദി.

      Delete
  5. നീലിമ ..ബ്ലൊഗില്‍ സഞ്ചാരിയായ്
    ഇടക്ക് കാണാറുണ്ട് ..
    ബ്ലൊഗ് ലോകത്തേക്ക് വരികളായീ
    വന്നതില്‍ സന്തൊഷവുമുണ്ട് ..
    എനിക്കിപ്പൊഴും ആളേ പൂര്‍ണമായും മനസ്സിലാകുന്നില്ല ..
    എന്റെ ബ്ലൊഗ് മാത്രം എങ്ങനെ കണ്ടുന്നാണ് ?
    ആവോ , ഇനി ചോദ്യങ്ങളില്‍ പ്രസക്തിയില്ല ..
    ചിത്രകാരന്റെ ഭാവന അതെന്തായാലും ...
    ചോദ്യങ്ങള്‍ മനസ്സില്‍ നിന്നാണ് ഉയരുന്നത് ..
    അതാണ് വരികളായതും ... ഇനിമെഴുതുക കേട്ടൊ ...
    ഇത്തിരി നിഗൂഡമാണ് കൂട്ടുകാരി .. കാലം തിരി തെളിയിക്കട്ടെ ..
    സ്നേഹശംസകളൊടെ ..

    ReplyDelete
  6. 2007 മുതല്‍ ഞാനൊരു ബ്ലോഗ്‌ വായനക്കാരിയും ബ്ലോഗ്ഗെറും ആയിരുന്നു..ചില വേദനാജനകമായ
    സംഭവങ്ങളാല്‍ ബ്ലോഗിന് സീല്‍ വച്ചു..എങ്കിലും വായന തുടര്‍ന്നു..അന്ന് തൊട്ടേ റിനിയെ വായിച്ചിരുന്നു.
    പലരില്‍ നിന്നും വേറിട്ട കണ്ട സ്വഭാവം ലളിതമായ ഭാഷയും,ശന്തതയുമാണ്.കവിതകളോടാണ് എനിക്ക് കൂടുതല്‍ താല്‍പ്പര്യം.
    റിനി ഇപ്പോള്‍ ഒരുപാട് മെച്ചപ്പെട്ടിട്ടുണ്ടെന്ന് തോന്നുന്നു.വിലയിരുത്താന്‍ ഞാന്‍ ആരുമല്ല.
    പിന്നെ എന്റെ പൂര്‍ണമായ ഐഡന്റിറ്റി വെളിപ്പെടുത്താന്‍ ചില തടങ്ങള്‍ ഉണ്ട്. അതുകൊണ്ടിങ്ങനെ ഒക്കെ വന്നു പോകുന്നു എന്ന് മാത്രം..
    നിറയെ കമെന്റ്സ് ഇട്ടിരുന്ന വ്യക്ത്തിയായിരുന്നു ഞാനും.പറഞ്ഞില്ലേ ചില സങ്കടങ്ങള്‍ അതില്‍ നിന്നെന്നെ പിന്തിരിപ്പിച്ചു .
    അങ്ങിങ്ങ് ആരാലും ശ്രദ്ധിക്കപ്പെടാതെ കിടക്കുന്ന ചിലതിനൊക്കെ ഇട്ടിരുന്നു.
    ഇവിടെ വന്നതിനും അഭിപ്രായം പറഞ്ഞതിനും സന്തോഷം..ഇടക്കൊക്കെ മനസ് പറയുമ്പോള്‍ എന്തെങ്കിലും പോസ്റ്റ്‌ ചെയ്യും.
    അതില്‍ക്കൂടുതല്‍ ഇവിടെ ഒരു സ്ഥാനം നേടാന്‍ തീരെ ആഗ്രഹമില്ല..

    ReplyDelete
  7. ഇത് അന്യായമായിപ്പോയി..
    ഒരു ചിത്രകാരനോട് നിര്‍ത്താന്‍ പറയാമോ കുട്ടീ
    ആവിഷ്കാരസ്വാതന്ത്ര്യം അനുവദിച്ചുകൊടുക്കുകയില്ല അല്ലേ?

    ReplyDelete
  8. ആ ചിത്രം നിന്റെതെന്നു നീ ചിന്തിക്കുന്നത് കൊണ്ടല്ലേ അവനെ നീ വെറുക്കുന്നത്

    നന്നായി എഴുതി
    ആശംസകള്‍

    ReplyDelete
  9. ഇത് വഴി വരാന്‍ കാണിച്ച മനസ്സിന് നന്ദി.

    ReplyDelete