ഒരിക്കല്‍ അവന് അവളോട് ചോദിച്ചു മഴ പെയ്യുന്നത് ഏതു രാഗത്തില്‍ ?
അവള് പറഞ്ഞു, "ശ്രീരാഗം".
Thursday, 2 August 2012
നിന്നിലൂടെ .
മറഞ്ഞിരിക്കുവാനാകില്ല നിനക്ക്..
ഹൃദയത്തില്‍ വസിക്കുന്ന നിനക്ക്-
വരികളിലൂടെ രൂപം വയ്ക്കുമ്പോള്‍
നഷ്ടമാകുന്നത് എനിക്കാണ് , രൂപമില്ലാത്തവള്‍ .
നിനക്കായി എഴുതിയ വരികളില്‍ ത്രാണി
ഇല്ലാതെ പ്രണയം ഒളിച്ചോടുമ്പോള്‍
എന്നില്‍ നീ കരുത്താര്‍ജ്ജിക്കുകയായിരുന്നു.
എത്ര ഒളിപ്പിച്ചു വച്ചാലും അവനകത്തു ഉണ്ട് വരികളിലൂടെയാണ് അവന്‍ പുനര്‍ജനിച്ച്ചത്. അകലേക്ക് മാഞ്ഞു തുടങ്ങിയപ്പോഴാണ് എന്നിലെ പ്രണയം ശക്തിയാവാന്‍ തുടങ്ങിയത്. മതി ഇത് മതി ഇനിയും ജീവിക്കാന്‍ ..നന്ദി റിനി .
പ്രീയപ്പെട്ട അനുപമ, ഇവിടേക്കുള്ള ഈ വരവില്‍ സന്തോഷം..സ്നേഹം നിറഞ്ഞ വാക്കുകള്‍ക്ക് നന്ദി. സ്നേഹം സാന്ത്വനം തന്നെയാണ്. ഒരു നെരിപ്പോട് എരിയുന്നുണ്ട് ഇപ്പോഴും മനസ്സില്‍. അതേസമയം കുളിര്‍മഴ പോലെ ചില സ്നേഹം മനസിനെ തണുപ്പിക്കുന്നുമുണ്ട്.
പ്രണയമെന്നും അങ്ങനെ തന്നെ, വാക്കുകളേക്കാള്‍ കരുത്താല്‍ മനസ്സിനെ കീഴടക്കുമെന്ന്!
ReplyDeleteവരികള്‍ക്ക് വ്യക്തത വരുന്നുണ്ട് നീലിമാ, ആശംസകള്‍...
പ്രണയം പറഞ്ഞു അരികില്‍ വന്നവന്‍ .
Deleteഎത്ര അകലങ്ങളിലേക്ക്
പോയാലും ഉള്ളില്‍ അവന്‍ കുടിയിരിക്കുന്നുണ്ട്.
അവന്റെ പ്രണയം നിന്നില്‍ നിന്നെത്ര
ReplyDeleteഅകലേ പൊയാലും ..
നിന്നുള്ളില്‍ അത് വസിക്കുന്നതിന്
തെളിവ് നല്‍കുന്നുണ്ടീ വരികള്‍ ..
നിന്റെ വരികളിലൂടെ അവന് രൂപം ലഭിക്കുമ്പൊള്‍
പ്രണയത്തില്‍ നിങ്ങള്‍ പൂന്തേന്‍ നുകരുമ്പൊള്‍
അവസ്സാനം , അവസ്സാനം രൂപം നഷ്ട്പെട്ടു പൊകുന്നതും നിനക്ക് ..
ഒരൊ ഒഴിവാക്കലും ഉള്ളില്‍ സ്നേഹത്തിന്റെ അലകളേ
ശക്തിപെടുത്തും .. അതുമതിയല്ലേ ആ പ്രണയത്തില്‍ ജീവിക്കുവാന്‍ ...!
എത്ര ഒളിപ്പിച്ചു വച്ചാലും അവനകത്തു ഉണ്ട്
Deleteവരികളിലൂടെയാണ് അവന്‍ പുനര്‍ജനിച്ച്ചത്.
അകലേക്ക് മാഞ്ഞു തുടങ്ങിയപ്പോഴാണ് എന്നിലെ പ്രണയം ശക്തിയാവാന്‍ തുടങ്ങിയത്.
മതി ഇത് മതി ഇനിയും ജീവിക്കാന്‍ ..നന്ദി റിനി .
തള്ളിക്കളഞ്ഞാലും തകരാക്കത്....
ReplyDeleteസാമീപ്യം വേണമെന്നില്ലല്ലോ .മനസ്സില്‍ എന്നും നിറഞ്ഞു നില്‍ക്കുമ്പോള്‍..
Deleteഅകലുംതോറും തെളിഞ്ഞ് വരുന്ന ചിത്രത്തിന്റെ പേരെന്ത്...??
ReplyDelete'അവന്‍' അതന്നെ അജിത്തേട്ടാ .
Deleteഅകലെയാകുമ്പോഴും അരികിലുള്ളതും, അരികിലാകുമ്പോൾ അകലെയാകുന്നതും, ഓർത്തിരിക്കുമ്പോൾ മറവിയാകുന്നതും, മറക്കുമ്പോൾ ഓർമ്മയാകുന്നതും, ഒടുവിൽ ഞാനാകുന്നതും, ഞാനില്ലെങ്കിലും നിലനിൽക്കുന്നതും....
ReplyDeleteഎന്നില്‍ നിന്നൊരിക്കലും ഇല്ലാതായി പോകാത്തത് , ഞാന്‍ മാഞ്ഞാലും എന്നിലേക്ക് പകര്‍ന്നു തന്നതിന് മരണമില്ല .
Deleteആശംസകള്‍................
ReplyDeleteആശംസകള്‍ക്ക് നന്ദി.
Deleteപ്രണയം കരുത്താർജ്ജിച്ച് കരുത്താർജ്ജിച്ച് മുന്നോട്ട് കുതിക്കട്ടെ
ReplyDelete" മനസ്സൊരു മാന്ത്രിക കുതിരയായ് പായുന്നു " ------------നന്ദി മൊഹി
ReplyDeleteപ്രിയപ്പെട്ട നീലിമ,
ReplyDeleteസുപ്രഭാതം !
അകലുമ്പോള്‍, അടുപ്പം കൂടും എന്ന് ആവര്‍ത്തിച്ചു പറഞ്ഞു തന്ന കൂട്ടുകാരനെ ഓര്‍ത്തു.
ഹൃദയഭിത്തിയില്‍ ഒരിക്കലും മായാതെ വരച്ചിട്ട ചിത്രങ്ങള്‍, ജീവിക്കാന്‍ കരുത്തു നല്‍കട്ടെ !സ്നേഹം സ്വാന്തനമാകട്ടെ...!
ആശംസകള്‍ !
സസ്നേഹം,
അനു
ബ്ലോഗില്‍ പുതിയ പോസ്റ്റ്........ കൊല്ലാം ...... പക്ഷെ തോല്‍പ്പിക്കാനാവില്ല ........ വായിക്കണേ...........
Deleteവായിക്കാം.
Deleteപ്രീയപ്പെട്ട അനുപമ,
Deleteഇവിടേക്കുള്ള ഈ വരവില്‍ സന്തോഷം..സ്നേഹം നിറഞ്ഞ വാക്കുകള്‍ക്ക് നന്ദി.
സ്നേഹം സാന്ത്വനം തന്നെയാണ്.
ഒരു നെരിപ്പോട് എരിയുന്നുണ്ട് ഇപ്പോഴും മനസ്സില്‍.
അതേസമയം കുളിര്‍മഴ പോലെ ചില സ്നേഹം മനസിനെ തണുപ്പിക്കുന്നുമുണ്ട്.
വരികളിലൂടെ രൂപം വയ്ക്കുമ്പോള്‍
ReplyDeleteകരുത്താര്‍ജ്ജിക്കുകയായിരുന്നു.
അതല്ലേ സത്യം ?
അത് തന്നെ സത്യം . തിരിച്ചറിവിന് നന്ദി..
Deleteവൈകി ഇവിടെ എത്താന്‍ .
ReplyDeleteപക്ഷെ വന്നപ്പോള്‍ നല്ല വരികളും. ഒത്തിരി നന്നായി
ആശംസകള്‍
നന്ദി മന്സൂര്‍ക്ക.
Deleteആ കരുത്ത് കൂടുതല്‍ എഴുതാന്‍ തോന്നിപ്പിക്കട്ടെ
ReplyDeleteആശംസകള്‍ .... :)
പ്രണയം ഒരു മഴപോലെ; ഈ വരികളിൽ,
ReplyDeleteഅതവന്റെ ആകാശങ്ങളിൽ നിറഞ്ഞു പെയ്യട്ടെ...