Wednesday 30 October 2013

നിന്നിലേക്കൊരു ...യാത്ര

ജന്മാന്തര ശാപങ്ങളുടെ ചുഴിയിലേക്ക് മറയുമ്പോൾ
അരുത് ,കൈവിരൽത്തുമ്പ്‌  ഇനിയും നീട്ടരുത് ..
മോക്ഷം കിട്ടാത്ത ആത്മാവിന്റെ 
യാത്ര   തുടരട്ടെ ..
ജന്മാന്തരങ്ങളുടെ കൽപ്പടവിൽ കാത്തു നിൽക്കാമെന്ന വാക്ക്
ഇവിടെ ഉപേക്ഷിക്കുന്നു എന്നേക്കുമായി ..
ഇനിയും ജന്മങ്ങളെത്ര  പിറക്കണം ..
ശാപമോക്ഷം നേടി നിന്നടുത്തെത്താൻ 
ഞാനെൻ  യാത്ര തുടരുന്നു  ...

37 comments:

  1. ശാപമോക്ഷത്തിന്റെ തണുപ്പല്ലേ ഓരോ യാത്രപറച്ചിലിനും

    നന്നായി എഴുതി
    ആശംസകള്‍

    ReplyDelete
    Replies
    1. അരുത് ,കൈവിരൽത്തുമ്പ്‌ ഇനിയും നീട്ടരുത് .
      Thank you Gopan .

      Delete
  2. ആരെങ്കിലും കൈ കാണിച്ചാലും നിർത്തരുത് . മരണം ഒരു KSRTC ബസ്‌ പോലെയാണ് സ്റ്റാൻഡിൽ നിന്നും കേറിയില്ലെങ്കിൽ നിർത്തുമെന്ന് ഒരു ഉറപ്പും ഇല്ല ബ്രേക്ക്‌ ഡൌണ്‍ ആകുന്നതു വരെ വണ്ടി വിട്ടു പോട്ടെ

    ReplyDelete
    Replies
    1. ണീം ണീം വണ്ടി പോട്ടെ .ഇനി ഇടയ്ക്കു സ്റ്റോപ്പ്‌ ഇല്ല

      Delete
  3. ശാപമോക്ഷം നേടി നിന്നടുത്തെത്താൻ
    ഞാനെൻ യാത്ര തുടരുന്നു ... Thudaruka. Aashamsakal.

    ReplyDelete
    Replies
    1. തുടരുന്നു ..
      Thank you Doctor sab..

      Delete
  4. ജന്മജന്മാന്തരങ്ങളിലൂടെ ഒരു യാത്ര, ജീവിതം

    ReplyDelete
    Replies
    1. അജിത്തേട്ടാ മറക്കാതെയുള്ള ഈ വരവിനു നന്ദി

      Delete
  5. വെഷമിക്കേണ്ട - യാത്ര തുടരൂ

    ReplyDelete
    Replies
    1. വിഷമിച്ചിട്ടും കാര്യമില്ല .തുടരുന്നു യാത്ര .

      Delete
  6. ആദ്യന്തമില്ലാത്ത യാത്ര..

    ReplyDelete
  7. മൊഹിയുടെ പോസ്റ്റിലെ ഒരു കമന്റ് കണ്ടാണ് പിന്തുടര്‍ന്നത്. യാത്ര തുടരുക എന്നല്ലാതെ എന്ത് പറയാന്‍ . ആദ്യം ആ കമന്റ് കണ്ടത് കൊണ്ട് എന്റെ കണ്ണ് പിന്നെയും നിറയുന്നു.

    ReplyDelete
  8. Rajeev Elanthoor has left a new comment on your post
    "നിന്നിലേക്കൊരു ...യാത്ര":

    യാത്ര തുടരട്ടെ..!! ജനമങള്‍ ഒരൊന്നും ഒരോ കാവല്‍മാടങ്ങളാവാം

    ReplyDelete
    Replies
    1. sorry Rajeev ividennu oru abadham patti aa comment delete aayi poyi..

      Delete
  9. നിന്നിലേക്ക്‌ തുടങ്ങിയ യാത്രകളത്രയും
    നിന്നില്‍ തന്നെ അവസാനിക്കാന്‍
    എത്ര കൊതിച്ചിരുന്നു !!

    യാത്ര തുടരട്ടെ !! ആശംസകള്‍ വരികള്‍ക്ക്

    ReplyDelete
  10. ജീവിതച്ചുഴിയില്‍ മുങ്ങിയും പൊങ്ങിയും ഒരു നീണ്ട യാത്ര...വരും ജന്മങ്ങളിലെങ്കിലും സന്ധിക്കാമെന്ന പ്രതീക്ഷയോടെ തുടരുന്ന യാത്ര.
    യാത്ര തുടരുക..ഒപ്പം എഴുത്തും..ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി സ്വപ്നസഖി .

      Delete
  11. Replies
    1. thanx bibin..ആശയം പഴഞ്ചൻ തന്നെ .

      Delete
  12. ആശ്വാസ്സത്തിന്റെ , കരുതലിന്റെ
    പ്രതീക്ഷയുടെ കൈവിരല്‍ തുമ്പ്
    നീ നീട്ടി എന്നെയിനിയാ വേവില്‍
    പിടിച്ചിടരുതെ .. മോക്ഷം കിട്ടാതെ
    പ്രണയം വറ്റിയ മനസ്സ് അലയുന്നുണ്ട് ..
    അടുത്തൊരു ജന്മം കൊതിക്കുന്നുണ്ട് ..
    നിന്റെ തിരുമുറ്റത്ത് , നിനക്ക് മാത്രമായ്
    പൂക്കുവാനും , തളിര്‍ക്കുവാനുമായൊരു
    ഇലഞ്ഞിമരമാകാന്‍ ....!

    ReplyDelete
    Replies
    1. റിനി മടിയനായി മാറിയത് കൊണ്ട് ഈ വഴി വരില്ലെന്ന് കരുതീരുന്നു .
      എന്തായാലും വന്ന്വല്ലോ ഒരുപാട് സന്തോഷം .
      ജന്മങ്ങൾ ഇനിയുമെത്ര ?നിന്റെ തിരുമുറ്റത്ത് , നിനക്ക് മാത്രമായ് അങ്ങനെയൊന്നു കൊതിക്കുന്നുണ്ട്‌ ഞാനും .

      Delete
  13. രണ്ടു മൂന്നു മാസങ്ങള്ക്ക് ശേഷമാണ് ഇവിടെ.
    നിരാശയാണല്ലോ വരികളിൽ ?
    ഒരിക്കലും എന്നെപ്പോലെ ആവാതിരിക്കട്ടെ .
    സന്തോഷം നിറയട്ടെ .
    നല്ല കവിതകളുമായി ഇനിയും കാണാം എന്ന പ്രതീക്ഷയോടെ ലയ .

    ReplyDelete
    Replies
    1. നല്ലതൊന്നും മനസ്സിൽ വരുന്നില്ല ലയ :(
      വീണ്ടും കണ്ടത്തിൽ സന്തോഷം .
      നന്ദി ..സ്നേഹം ..

      Delete
  14. യാത്ര തുടര്‍ന്നല്ലേ മതിയാകൂ.

    ReplyDelete
    Replies
    1. അതെ ചേച്ചി എന്നെങ്കിലുമൊരുനാൾ എത്തിച്ചേരുമെന്ന പ്രതീക്ഷയിൽ യാത്ര തുടരട്ടെ

      Delete
  15. സ്വയം വിമര്‍ശനമാണ് തിരിച്ചറിയാന്‍ നല്ല വഴി.
    നന്നായി.

    ReplyDelete
    Replies
    1. ഏട്ടനെ കുറെ നാളായല്ലോ കണ്ടിട്ട് .. സന്തോഷം

      Delete
  16. മോക്ഷം നേടിക്കഴിയുമ്പോഴാണ്‌ യഥാർത്ഥ ജനനം അല്ലെങ്കിൽ ജീവിതം.‘ദൈവമേ നീയെന്റെ മുന്നിൽ പ്രത്യക്ഷപ്പെടല്ലേ’ എന്നല്ലല്ലോ ആഗ്രഹിക്കുന്നത്. മുന്നിൽ കാണാനും ഒപ്പം ഉണ്ടായിരിക്കാനുമായിരിക്കും ആഗ്രഹിക്കുക. മോക്ഷം നേടിയവരുടെ ജീവിതവും അപ്രകാരം തൃപ്തിയേകുന്നതായിരിക്കും അവരവർക്കും മറ്റുള്ളവർക്കും.

    ReplyDelete
  17. ജന്മാന്തരങ്ങൾ എത്ര കൊഴിഞ്ഞാലും ശാപമോക്ഷത്തിനായി യാത്ര തുടരേണ്ടിവരും ....
    ആശംസകൾ

    ReplyDelete
    Replies
    1. നിന്നിലേക്ക്‌ മാത്രമായി ഒരു യാത്ര .

      Delete